രാജ്യത്തെ ഞെട്ടിച്ച വാർത്തയാണ് ഇന്നലെ (ഡിസംബർ 8) പുറത്തുവന്ന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെ അപകട മരണം. IAF Mi-17V5 ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം തകർന്നാണ് റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടത്. ഒരു മലയാളി ഉൾപ്പെടെ 14 യാത്രക്കാരിൽ 13 പേരും അപകടത്തിൽ മരിച്ചു.
ഇതിന്റെ പശ്ചാത്തലത്തിൽ, ഒന്നിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ബിപിൻ റാവത്ത് ഉൾപ്പെടെ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടം എന്ന രീതിയിൽ ഒരു വീഡിയോ പങ്കുവെച്ചു. @_SirDonBradman_ എന്ന ട്വിറ്റർ ഉപയോക്താവ് ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും “ബിപിൻ റാവത്ത് ഹെലികോപ്റ്റർ തമിഴ്‌നാട് വീഡിയോയിൽ തകർന്നുവീണു” എന്ന് വിവരണം നൽകുകയും ചെയ്തു. ഈ വീഡിയോ ഒരു ലക്ഷത്തോളം തവണ കണ്ടു കഴിഞ്ഞു.
#bipinrawat #IndianArmy #IndianAirForce #HelicopterCrash #TamilNadu
Bipin Rawat Helicopter Crashed In Tamil Nadu Video. pic.twitter.com/qigqKMhtgl— Sir Don Bradman (@_SirDonBradman_) December 8, 2021
@MarwadiClub എന്ന ട്വിറ്റർ ഉപയോക്താവും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പേജുകളായ ടൈംസ് മീഡിയ 24, അസം123 ന്യൂസ് എന്നിവയും ഇത് പങ്കിട്ടു. രണ്ട് പേജുകൾക്കും രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
എന്നാൽ ഇവർ പങ്കുവെച്ചത് തെറ്റായ വീഡിയോ ആണ്. സുലൂർ എയർബേസിൽ നിന്ന് പറന്നുയർന്ന ഐഎഎഫ് ഹെലികോപ്റ്റർ വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലേക്ക് പോവുകയായിരുന്നു. വൈറൽ വീഡിയോയിൽ നിന്ന് വ്യത്യസ്‌തമായി, ഹെലികോപ്റ്ററിന് നിലത്തുണ്ടായ ആഘാതത്തിൽ തീപിടിച്ചതായും തിരച്ചിൽ, രക്ഷാപ്രവർത്തനം ഉടനടി ആരംഭിച്ചതായും ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. അതിനാൽ വൈറലായ വീഡിയോയ്ക്ക് സംഭവവുമായി ബന്ധമില്ല.
#BREAKING: #Turkish Army targeted a Mi-17 utility helicopter of #Syria Arab Air Force over Al-Nayrab, #Idlib an hour ago. It can be seen crashing. #AlQaeda affiliated militias of #Turkey claim that they did it, but it was beyond range of their MANPADS! pic.twitter.com/kaZfTcoaN6
— Babak Taghvaee – Μπάπακ Τακβαίε – بابک تقوایی (@BabakTaghvaee) February 11, 2020
പ്രചരിക്കുന്ന വീഡിയോ സിറിയയിൽ നിന്നുള്ളതാണ്. വീഡിയോയുടെ വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഇത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ കൊല്ലപ്പെട്ട വീഡിയോ അല്ലെന്ന് വ്യക്തമാണ്.
ചുരുക്കത്തിൽ, ഒരു ഹെലികോപ്റ്റർ തകരുന്നത് കാണിക്കുന്ന സിറിയയിൽ നിന്നുള്ള ഒരു പഴയ വീഡിയോ ഡിസംബർ 8 ന് തകർന്ന ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപറ്ററിന് സംഭവിച്ച അപകട വീഡിയോ ആയാണ് പ്രചരിപ്പിക്കുന്നത്.