വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും (Vicky Kaushal- Katrina Kaif wedding) വിവാഹ ആഘോഷങ്ങളുടെ തിരക്കിലാണ് ബോളിവുഡ്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. വിവാഹ ആഘോഷങ്ങൾ കെങ്കേമമാക്കാനുള്ള തീരുമാനത്തിലാണ് വിക്കി കൗശലും കത്രീന കൈഫും. വിവാഹം സംബന്ധിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവിടാൻ ശ്രദ്ധിച്ചെങ്കിലും കത്രീന കൈഫിന്റെ ഒരു ഫോട്ടോ പ്രചരിക്കുന്നത് സംബന്ധിച്ചാണ് പുതിയ റിപ്പോർട്ട്. വധു കത്രീന കൈഫിന്റെ മെഹന്തി ചടങ്ങിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഫോട്ടോ ശരിക്കും വിവാഹ ചടങ്ങിൽ നിന്നുള്ളതല്ല. നടി കത്രീന കൈഫ ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിച്ചതിന്റെ ഫോട്ടോയാണ് അത്.
വിവാഹം സംബന്ധിച്ച കാര്യങ്ങൾ വിക്കി കൗശലും കത്രീന കൈഫും ഇതുവരെ കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. ഇൻസ്‍റ്റാഗ്രാമിൽ പോലും ഇരുവരും പ്രണയമോ വിവാഹമോ സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നില്ല. വിക്കി കൗശൽ കത്രീന കൈഫിനെ പരാമർശിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചത് ഏറ്റവും ഒടുവിൽ 2019ലാണ്. കത്രീന കൈഫിന്റെ തന്നെ ബ്രാൻഡിന് ആശംസ നേർന്നുള്ളതാണ് അത്.
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം സംബന്ധിച്ച് അടുത്തിടെ ഒട്ടേറെ വാർത്തകളാണ് വന്നത്. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് രഹസ്യ കോഡ് ഏർപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. മുറികൾ തുറക്കാൻ ഒരു രഹസ്യ കോഡ് ആവശ്യമാണെന്നായിരുന്നു റിപ്പോർട്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ നിശ്ചയം രഹസ്യമായി കഴിഞ്ഞിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ 120 പേർക്കാണ് ക്ഷണം. വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമാക്കിയിട്ടുണ്ട്. ആർടി പിസിആർ ടെസ്റ്റ് നടത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചുവെന്ന് വാർത്തകൾ വന്നു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ച് ചുവടുവയ്‍ക്കും.
















