ഡിസംബർ 4 ന്, നാഗാലാൻഡിലെ മോൺ ജില്ലയിൽ ഗ്രാമത്തിലേക്ക് കൽക്കരി ഖനിത്തൊഴിലാളികളുമായി പോയ പിക്ക്-അപ്പ് വാനിനുനേരെ സൈന്യം നടത്തിയ വെടിവെപ്പിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ വിഷയത്തിൽ രണ്ട് ദിവസത്തിന് ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സംഭവത്തിൽ സ്വമേധയാ കേസെടുത്തു.
ഈ പശ്ചാത്തലത്തിൽ, ഒരു മുൻ പ്രതിരോധ ഉദ്യോഗസ്ഥനും ലൈഫ് കോച്ചുമായ എ കെ നൈതാനി ഒരു വീഡിയോ ട്വീറ്റ് ചെയ്തു. രണ്ട് സാധാരണക്കാർ കത്തിയുമായി സായുധ സേനയിലെ ആളുകളെ ഭീഷണിപ്പെടുത്തുന്നതായി വിഡിയോയിൽ കാണിക്കുന്നു. തുടർന്ന് സൈന്യം നിലത്ത് വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം.
How does one react to such provocation ? Notice the restraint shown by the armed soldiers …… *NOT TRIGGER HAPPY !* …._may draw your own conclusion._ pic.twitter.com/zrYM2L6LI2
— A K Naithani (@Anju1304) December 7, 2021
വീഡിയോ നാഗാലാൻഡിൽ നിന്നുള്ളതാണോ എന്ന് ഒരു വ്യക്തി പോസ്റ്റിന് മറുപടിയായി ചോദിച്ചപ്പോൾ, അത് അങ്ങനെയല്ലെന്ന് വിശ്വസിക്കാൻ എനിക്ക് ഒരു കാരണവുമില്ലെന്നായിരുന്നു നൈതാനിയുടെ പ്രതികരണം.
‘ഗ്രൂപ്പ് ക്യാപ്റ്റൻ (റിട്ട)’ എന്ന ജീവചരിത്രം എഴുതിയ എംജെ അഗസ്റ്റിൻ വിനോദ് എന്ന ട്വിറ്റർ ഉപയോക്താവ് നൈതാനിയുടെ വീഡിയോ ട്വീറ്റ് ചെയ്തു. നാഗാലാൻഡിൽ സൈന്യം സ്വയരക്ഷയ്ക്കായി വെടിവെച്ചതാണെന്നും, സൈന്യത്തെ പ്രകോപിപ്പിച്ചതിന് സാധാരണക്കാരെ കുറ്റപ്പെടുത്തിയുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ട്വിറ്റർ ഉപയോക്താവ് ക്യാപ്റ്റൻ അലോക് ത്യാഗിയും സമാനമായ അവകാശവാദവുമായി വീഡിയോ പങ്കിട്ടു. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ വിനോദിന്റെ ട്വീറ്റ് ലൈക്ക് ചെയ്തു. മറ്റു നിരവധിപ്പേരും ഈ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
വീഡിയോയുടെ കീഫ്രെയിമുകളുടെ ഒരു റിവേഴ്സ് ഇമേജ് തിരയൽ നടത്തിയതിൽ നിന്നും ഈ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞു. പ്രസ്തുത വീഡിയോ 2018 ൽ കൊളംബിയ ആസ്ഥാനമായുള്ള വാർത്താ ഔട്ട്ലെറ്റ് Noticias Caracol TV സംപ്രേഷണം ചെയ്തതായി കണ്ടെത്തി. റിപ്പോർട്ട് അനുസരിച്ച്, ഗ്രാമീണ കൊറിന്റോയിലെ ഹസീൻഡ മിറഫ്ലോറസിലാണ് സംഭവം. ഈ പ്രദേശം കൊളംബിയയിലെ കോക്ക ഡിപ്പാർട്ട്മെന്റിന്റെ അധികാരപരിധിയിലാണ്.
ചുരുക്കത്തിൽ, നാഗാലാൻഡിൽ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ 15 സാധാരണക്കാരുടെ മരണത്തെ ന്യായീകരിക്കാൻ കൊളംബിയയിൽ നിന്നുള്ള ഒരു പഴയ വീഡിയോ വ്യാജവുമായി പങ്കുവെക്കുകയായിരുന്നു. പ്രധാനമായും ബിജെപി പ്രവർത്തകരും അനുകൂലികളുമാണ് സൈന്യത്തെ ന്യായീകരിക്കാൻ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്