എത്ര പ്ലാന്‍ ചെയ്താലും പോകുമെന്ന് ഉറപ്പില്ലാത്ത യാത്രകളും കൊറോണയുടെ പശ്ചാത്തലത്തില്‍ എടുക്കുന്ന മുന്‍കരുതലുകളും കൊണ്ട് മാറിമറിഞ്ഞ യാത്രക്കാലത്ത് പലരും യാത്രകള്‍ പോയിട്ടുണ്ടെങ്കിലും അതെല്ലാം ഗംഭീരമായ അനുഭവം നല്കുന്ന സഞ്ചാരത്തിലേക്ക് ചേര്‍ത്തുവയ്ക്കുവാന്‍ സാധിക്കില്ല.ഇന്ത്യയിലെ ഓഫ് ബീറ്റ് സ്ഥലങ്ങൾ കാണാം..
ഗുരെസ് വാലി
കാശ്മീരിന്റെ രഹസ്യഇടങ്ങളില് ഒന്നായാണ് ഗുരെസ് വാലി അറിയപ്പെടുന്നത്. പാക്കിസ്ഥാനുമായുള്ള അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഗുരസ് വാലിയില്‍ താമസ സൗകര്യങ്ങളും ജനവാസവും വിരളമാണെങ്കില്‍ പോലും ഇവിടുത്തെ കാഴ്ചകള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മഞ്ഞു പുതച്ച പര്‍വ്വതങ്ങളും അതിന്റെ താഴ്വരകളും പിന്നെ ഇടയ്ക്കിടെ കാണുന്ന വീടുകളും ദാബ്ബകളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍. ശ്രീനഗറില്‍ നിന്നും 123 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു വേണം ഇവിടെ എത്തുവാന്‍.
ഹെമിസ്
ദീര്‍ഘദൂരയാത്രയാണ് അടുത്തവര്‍ഷത്തെ പ്ലാനെങ്കില്‍ ഹെമിസ് തിരഞ്ഞെടുക്കാം. ജമ്മു കാശ്മീരില്‍ സ്ഥിതി ചെയ്യുന്ന ഹെമിസ് നിരവധി ആശ്രമങ്ങളാല്‍ സമ്ബന്നമായ പ്രദേശമാണ്. ഹെമിസ് ആശ്രമം, ഗോട്സാങ് ഗോംപ, സ്ടാക്നാ ആശ്രമം, ഹെമിസ് ദേശീയോദ്യാനം, എന്നിവയാണ് ഇവിടുത്തെ കാഴ്ചകള്‍. . ലേ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹെമിസില്‍ 1630-ല്‍ പണികഴിപ്പിച്ച പ്രസിദ്ധവും മനോഹരവുമായ ഹെമിസ് മൊണാസ്ട്രി തീര്‍ച്ചയായും സന്ദര്‍ശിക്കണം. ഹെമിസ് നാഷണല്‍ പാര്‍ക്കില്‍ മാത്രം കാണാവുന്ന മഞ്ഞു പുള്ളിപ്പുലിയെ കാണാനുള്ള അവസരവും ഇവിടെ എത്തിയാല്‍ ഉപകാരപ്പെടുത്താം.
കലിംപോങ്
ഡാര്‍ജലിങ്ങില്‍ നിന്നും ഒരുമണിക്കൂര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കലിംപോങ് പശ്ചിമ ബംഗാളിന്റെ വ്യത്യസ്ത കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ഇടമാണ്. ആധുനികതയും പാമ്ബര്യവും ഇടകലര്‍ന്ന കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ഡര്‍പിന്‍ ഗോംപ ബുദ്ധാശ്രമം, കാഞ്ചന്‍ജംഗ വ്യൂ പോയിന്റ്, മാര്‍ക്കറ്റുകള്‍ എന്നിവയാണ് ഇവിടെ സഞ്ചാരികള്‍ക്ക് എക്സ്പ്ലോര്‍ ചെയ്യുവാന്‍ സാധിക്കുന്ന ഇടങ്ങള്‍.
എല്ലായ്പ്പോഴും സുഖകരമായ കാലാവസ്ഥയായതിനാല്‍ തന്നെ മിക്ക സീസണുകളിലും ആളുകള്‍ ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തുന്നു.
ചൈൽ
ഷിംലയില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇപ്പോഴും നഗരവല്ക്കരണത്തില് നിന്ന് വളരെ അകലെയാണ്. മനോഹരമായ ചുറ്റുപാടുകള്‍, പ്രകൃതി ഭംഗി, പച്ചപ്പ് നിറഞ്ഞ വനങ്ങള്‍, പഴയ കൊളോണിയല്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ട നിങ്ങള്‍ ഈ മനോഹരമായ നഗരം സന്ദര്‍ശിക്കുന്നത് വളരെ രസകരമായ ഒരു അനുഭവം ആയിരിക്കും.