പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യുവ നടി അനശ്വര രാജൻ (Anawara Rajan). ‘ഉദാഹരണം സുജാത’യെന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ പ്രിയം നേടിയ നടി. ചുരുങ്ങിയ കാലത്തിൽ തന്നെ ഹിറ്റുകളുടെ ഭാഗമാകാൻ അനശ്വര രാജനായി. അനശ്വര രാജൻ ചിത്രമായ ‘സൂപ്പർ ശരണ്യ’യുടെ (Super Sharanya) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപോൾ.
ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക കഥാപാത്രമായി എത്തുന്നത്. സജിത്ത് പുരുഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. ആകാശ് ജോസഫ് വർഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്.
ഗിരിഷ് എ ഡി ചിത്രത്തിന്റെ നിർമാണത്തിലും പങ്കാളിയാകുന്നു. പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ജസ്റ്റിൻ വർഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘സൂപ്പർ ശരണ്യ’യെന്ന ചിത്രത്തിന്റെ ഗാനരചന സുഹൈൽ കോയ.
വിനീത് വിശ്വം, നസ്ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയവരും അഭിനയിക്കുന്നു. ‘സൂപ്പർ ശരണ്യ’യെന്ന ചിത്രം കലാലയ ജീവിതത്തിന് പ്രാധാന്യം നൽകിയുള്ളതായിരിക്കും. അനശ്വര രാജൻ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് വിഷ്‍ണു സുജാതൻ. സൗണ്ട് ഡിസൈൻ ചെയ്‍തിരിക്കുന്നത് കെ സി സിദ്ധാർത്ഥൻ, ശങ്കരൻ എ എസ്.
















