ന്യൂഡൽഹി: സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് വ്യോമസേന അന്വേഷണം ആരംഭിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.വിംഗ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
തകര്‍ന്ന ഹെലികോപ്റ്ററിന്റെ ഭാഗങ്ങള്‍ അടക്കം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയാണ് അന്വേഷണ സംഘം. ഹെലികോപ്റ്ററില്‍ ബ്ലാക്ക് ബോക്സ് ഉണ്ടോ എന്നുവ്യക്തമല്ല. ഇതടക്കമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലെയ്ഡ് പൊട്ടി മരത്തിനുമുകളില്‍ അടിച്ച് നിലംപതിക്കുകയായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് ദൃക്സാക്ഷികള്‍ പറയുന്നത്.
















