സാൻഡൽവുഡ് സിനിമയ്ക്ക് ഭാഷയ്ക്കു പുറത്തേക്ക് വഴി വെട്ടുന്നതിൽ വിജയിച്ച ചിത്രമായിരുന്നു പ്രശാന്ത് നീലിൻറെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റർ ചിത്രം കെജിഎഫ്. ചിത്രം ഇറങ്ങിയതു മുതൽ രണ്ടാംഭാഗത്തിനായുള്ള (KGF Chapter 2) കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് നീണ്ടുപോയ ചിത്രം 2022 ഏപ്രിലിൽ തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്ത് (Sanjay Dutt) ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ അപ്ഡേഷൻ അറിയിച്ചിരിക്കുകയാണ് സഞ്ജയ്.
‘അധീര’ എന്ന പ്രതിനായക കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി തനിക്ക് പൂർത്തിയാക്കാനുണ്ടായിരുന്ന ഡബ്ബിംഗ് പൂർത്തിയായെന്ന് ചിത്രങ്ങൾ സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്‍തത്. അധിരയുടെ ഡബ്ബിംഗ് പൂർത്തിയായെന്നും കഥാപാത്രം ഏപ്രിൽ 14ന് നിങ്ങൾക്ക് അടുത്തുള്ള തിയറ്ററുകളിലെത്തുമെന്നും സഞ്ജയ് ദത്ത് കുറിച്ചു. സംവിധായകൻ പ്രശാന്ത് നീലും ചിത്രങ്ങളിൽ ഒപ്പമുണ്ട്.
90 ശതമാനം ചിത്രീകരണവും കൊവിഡിൻറെ ആദ്യ വരവിനു മുൻപ് പൂർത്തിയാക്കിയിരുന്ന ചിത്രമാണ് ഇത്. 2020 ഒക്ടോബർ 23ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പക്ഷേ നീണ്ടുപോയി. ചിത്രത്തിൻറെ ടീസറും പോസ്റ്ററുകളും അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകൾക്കെല്ലാം വൻ പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും മികച്ച ഇനിഷ്യൽ പ്രതീക്ഷിക്കുന്ന കെജിഎഫ് 2ൻറെ ഇവിടുത്തെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിൻറെ തെന്നിന്ത്യൻ ഭാഷാ പതിപ്പുകളുടെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‍വർക്കിനാണ്.
Adheera is back in action! The dubbing sessions are done for #KGFChapter2 and is on its way to theaters near you on 14th April 2022! pic.twitter.com/xBYvvc2XYK
— Sanjay Dutt (@duttsanjay) December 7, 2021
Adheera is back in action! The dubbing sessions are done for #KGFChapter2 and is on its way to theaters near you on 14th April 2022! pic.twitter.com/xBYvvc2XYK
— Sanjay Dutt (@duttsanjay) December 7, 2021
















