മഴമേഘങ്ങള്‍ അല്‍പ്പമൊന്നരികിലേക്ക് ഒതുങ്ങിയപ്പോഴേയ്ക്കും ഉച്ചിയില്‍ നിന്ന് സൂര്യൻ കത്തിജ്വലിക്കാൻ തുടങ്ങി.വെയിലൊന്ന് ശമിച്ചാൽ കാര്യം രണ്ടുണ്ട്.ക്ഷമയോടെ ആ സമയം വരെ കാത്തിരിക്കണം.മധ്യാഹ്നത്തിലേല്‍ക്കുന്ന ചൂടിനെ താഴ്വരക്കാറ്റുവന്ന് ശമിപ്പിക്കും. പിന്നെ സ്വര്‍ണ്ണനിറമുളള അന്തിവെയിലില്‍ മലമുകളിലെ ഈ ക്ഷേത്രമുറ്റത്തിരുന്ന് സുന്ദരമായൊരു സന്ധ്യയും കാണാം.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി ജില്ലയിലെ ചെറുപട്ടണമാണ് മാർത്താണ്ഡം.മാര്‍ത്താണ്ഡത്തു നിന്നും ഇടവഴികള്‍ പലതും കയറിയാണ് തിരുച്ചനാട്ടുമലയുടെ താഴ്വാരത്തെത്തിയത്.ഏതാണ്ട് ഒന്‍പതാം നൂറ്റാണ്ടിനു മുന്‍പ് നിര്‍മിക്കപ്പെട്ടതാണ് ചിതറാല്‍ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. ക്ഷേത്രം നിര്‍മ്മിക്കുന്നതിനും മൂന്ന് നൂറ്റാണ്ട് മുന്‍പ് തന്നെ ജൈനമതം ഇവിടെ പ്രബലമായിരുന്നു. അക്കാലത്ത് ജൈനമതത്തിന് ദക്ഷിണേന്ത്യയിലുണ്ടായിരുന്ന പ്രചാരത്തിന്റെ അനേകം ഉദാഹരണങ്ങളില്‍ ഒന്നാണ് ചിതറാല്‍.
ഇവിടമൊരു ക്ഷേത്രം മാത്രമായിരുന്നില്ലെന്നും ജൈനമതത്തിന്റെ അതിസമ്ബന്നമായ ചിന്താധാരകള്‍ പങ്കുവയ്ക്കപ്പെട്ടിരുന്നൊരു സര്‍വ്വകലാശാല കൂടിയായിരുന്നെന്നും ചരിത്രകാരന്മാര് സാക്ഷ്യപ്പെടുത്തുന്നുണ്ട്.ഉത്തരമഹാസമതലങ്ങളിലൂടെ പടര്‍ന്നൊഴുകുന്ന ഹിമാലയന്‍ നദികളുടെ നനവുള്ള തീരങ്ങളില്‍ തളിര്‍ത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡമാകെ വേരുകളാഴ്ത്തിയ ജൈനമതം.മലൈകോവിലെന്ന് പ്രാദേശികമായി അറിയപ്പെടുന്ന ചിതറാല്‍ ക്ഷേത്രം ജൈനരുടെ സംഭാവനയാണ്.
ഏതാണ്ട് ഒന്‍പതാം നൂറ്റാണ്ടിനു മുന്‍പ് നിര്‍മിക്കപ്പെട്ടതാണ് ചിതറാല്‍ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. ക്ഷേത്രം നിര്‍മ്മിക്കുന്നതിനും മൂന്ന് നൂറ്റാണ്ട് മുന്‍പ് തന്നെ ജൈനമതം ഇവിടെ പ്രബലമായിരുന്നു. അക്കാലത്ത് ജൈനമതത്തിന് ദക്ഷിണേന്ത്യയിലുണ്ടായിരുന്ന പ്രചാരത്തിന്റെ അനേകം ഉദാഹരണങ്ങളില്‍ ഒന്നാണ് ചിതറാല്‍. ഇവിടമൊരു ക്ഷേത്രം മാത്രമായിരുന്നില്ലെന്നും ജൈനമതത്തിന്റെ അതിസമ്ബന്നമായ ചിന്താധാരകള്‍ പങ്കുവയ്ക്കപ്പെട്ടിരുന്നൊരു സര്‍വ്വകലാശാല കൂടിയായിരുന്നെന്നും ചരിത്രകാരന്മാര് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഹിമാലയന്‍ നദികളുടെ നനവുള്ള തീരങ്ങളില്‍ തളിര്‍ത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡമാകെ വേരുകളാഴ്ത്തിയ ജൈനമതം.ഒടുവില്‍ ബ്രാഹ്മണ്യാധിപത്യത്തിന്റെ ഹിംസാത്മകതയില്‍ ശുഷ്കിച്ചു പോയ അസംഖ്യം ജൈനമത കേന്ദ്രങ്ങളില്‍ ഒന്നായി ചിതറാലും ശേഷിക്കുന്നു.
താഴ്വരയില് നിന്നും ഏതാണ്ടൊരു മൈല്‍ ദൂരം ഭംഗിയുള്ള കല്‍പ്പടവുകള്‍ കയറിയാണ് മുകളിലെത്തിയത്. പാതയ്ക്കിരുവശവും തണല്‍ നല്കാന് പറങ്കിമരങ്ങളുണ്ട്. വഴിയോരത്ത് കണ്ട പേരറിയാത്ത പലതരം കാട്ടുപൂവുകളെ ക്യാമറയിലാക്കിയുള്ള നടത്തം കയറ്റത്തിന്റെ ക്ലേശം കുറച്ചു. ശ്രദ്ധിച്ചാലറിയാം തൊടിയില്‍ വെള്ളവും വളവുമിട്ട് വളര്‍ത്തുന്ന പൂക്കളേക്കാള്‍ ഭംഗി ഈ പാറപ്പുറങ്ങളില്‍ സ്വയം വെള്ളും വളവും കണ്ടെത്തി പൂത്തുതളിര്‍ക്കുന്ന കാട്ടു പൂവുകള്‍ക്കാണ്.
വെള്ളവും വളവുമിട്ട് വളര്‍ത്തുന്ന പൂക്കളേക്കാള്‍ ഭംഗി ഈ പാറപ്പുറങ്ങളില്‍ സ്വയം വെള്ളും വളവും കണ്ടെത്തി പൂത്തുതളിര്‍ക്കുന്ന കാട്ടു പൂവുകള്‍ക്കാണ്.മലകയറിയെത്തുന്നത് പടര്‍ന്നുപന്തലിച്ച വലിയൊരു പേരാല്‍ മരത്തിന്റെ തണലിലേക്കാണ്. അവിടെ ക്ഷീണിതരായെത്തുന്ന ചരിത്രകുതുകികള്‍ക്ക് വിശ്രമിക്കുവാന്‍ കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങളുണ്ട്.അവ പുതിയ കാലത്തിന്റെ നിര്‍മ്മിതികളാണ്.ക്ഷേത്രസമുച്ചയത്തിന്റെ പിന്‍ഭാഗത്തു നിന്നാണ് ഉള്ളിലേക്കുള്ള പ്രവേശനം. വലിയ പാറക്കൂട്ടങ്ങള്‍ക്കു മുന്നിലായി കരിങ്കല്ലില്‍ തീര്‍ത്ത കവാടം.
ജൈനശില്പകലാ രീതിയായ മാനസാര ശില്പശാസ്ത്രമനുസരിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. ശിലാശില്പ സൗന്ദര്യം ക്ഷേത്രത്തേയും പരിസരത്തേയും അതിമനോഹരമാക്കുന്നു. ക്ഷേത്രാങ്കണത്തിലെ വേപ്പുമരത്തിന്റെയും അരയാലിന്റെയും തണലില്‍ പച്ചപ്പുല്‍ത്തകിടിയിലെ ബലിക്കല്ലിന് വല്ലാത്തൊരു കാല്‍പ്പനിക സൗന്ദര്യമുണ്ട്. ഇളം കാറ്റില്‍ ബലിക്കല്ലിലും പടവുകളിലും വേപ്പിലകള്‍ കൊഴിഞ്ഞു വീഴുന്നു.
വെയില് ചായുകയാണ്, ക്ഷേത്രമുറ്റത്തു നിന്നും പടവുകളിറങ്ങിയാല്‍ മലമുകളിലെ ചെറുതടാകക്കരയിലെത്താം. വൈഡൂര്യപ്പച്ച നിറവുള്ള ജലം. ചെറുതും വലുതുമായ ധാരളം മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു. വാലില്‍ പലവിധ വര്‍ണ്ണങ്ങള്‍ നിറഞ്ഞ ചിലരുടെ കുറുമ്ബുകാട്ടിയുള്ള നീന്തല്‍ കണ്ടിരിക്കാന്‍ രസമാണ്. അത്ര വെയിലേറ്റ് കിടന്നിട്ടും തടാകത്തിന്റെ ജലത്തിന് ഇളം തണുപ്പാണ്. കൊടിയ വേനലിലും മലമുകളിലുള്ള ഈ ജലാശയത്തിലേക്കുള്ള ഉറവവഴികള്‍ നിലയ്ക്കാറില്ല. അതിന്റെ തെളിവാണ് ഈ നീന്തിത്തുടിക്കുന്ന മത്സ്യങ്ങള്‍.
വെയില് ചാഞ്ഞതോടെ കാറ്റിനും തണുപ്പ് കൂടും. തിരുച്ചനാട്ടുമലയുടെ നാലു ദിക്കും പച്ചപ്പു നിറഞ്ഞ സമതലങ്ങളാണ്. മലയെ ഏതാണ്ട് അര്‍ദ്ധവൃത്താകൃതിയില്‍ ചുറ്റി താമരഭരണി നദിയൊഴുകുന്നു. താഴെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിക്കുറിച്ചി ശിവക്ഷേത്രത്തിലെ കോളാമ്ബികള് ശബ്ദിച്ചു തുടങ്ങി. ആകാശത്ത് ചുവപ്പ് പടരുകയാണ്. അസ്തമയ സൂര്യന്റെ സ്വര്‍ണ്ണവെയില്‍ മലൈക്കോവിലിന്റെ കരിങ്കല്‍ച്ചുവരുകളില്‍ പതിക്കുന്ന മനോഹര ദൃശം കണ്ട് തടാകക്കരയില്‍ ഞങ്ങളിരുന്നു. കനകശോഭയില്‍ മലൈക്കോവിലിലെ ധ്യാനനിരതരായ ശിലാശില്‍പ്പങ്ങള്‍ തിളങ്ങുന്നു.