Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

തിരുച്ചനാട്ടുമലയിലെ വിശേഷങ്ങളും യാത്രയും

Web Desk by Web Desk
Dec 8, 2021, 12:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 മഴമേഘങ്ങള്‍ അല്‍പ്പമൊന്നരികിലേക്ക് ഒതുങ്ങിയപ്പോഴേയ്ക്കും ഉച്ചിയില്‍ നിന്ന് സൂര്യൻ കത്തിജ്വലിക്കാൻ തുടങ്ങി.വെയിലൊന്ന് ശമിച്ചാൽ കാര്യം രണ്ടുണ്ട്.ക്ഷമയോടെ ആ സമയം വരെ കാത്തിരിക്കണം.മധ്യാഹ്നത്തിലേല്‍ക്കുന്ന ചൂടിനെ താഴ്‌വരക്കാറ്റുവന്ന് ശമിപ്പിക്കും. പിന്നെ സ്വര്‍ണ്ണനിറമുളള അന്തിവെയിലില്‍ മലമുകളിലെ ഈ ക്ഷേത്രമുറ്റത്തിരുന്ന് സുന്ദരമായൊരു സന്ധ്യയും കാണാം.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി ജില്ലയിലെ ചെറുപട്ടണമാണ്  മാർത്താണ്ഡം.മാര്‍ത്താണ്ഡത്തു നിന്നും ഇടവഴികള്‍ പലതും കയറിയാണ് തിരുച്ചനാട്ടുമലയുടെ താഴ്വാരത്തെത്തിയത്.ഏതാണ്ട് ഒന്‍പതാം നൂറ്റാണ്ടിനു മുന്‍പ് നിര്‍മിക്കപ്പെട്ടതാണ് ചിതറാല്‍ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. ക്ഷേത്രം നിര്‍മ്മിക്കുന്നതിനും മൂന്ന് നൂറ്റാണ്ട് മുന്‍പ് തന്നെ ജൈനമതം ഇവിടെ പ്രബലമായിരുന്നു. അക്കാലത്ത് ജൈനമതത്തിന് ദക്ഷിണേന്ത്യയിലുണ്ടായിരുന്ന പ്രചാരത്തിന്റെ അനേകം ഉദാഹരണങ്ങളില്‍ ഒന്നാണ് ചിതറാല്‍. 

ഇവിടമൊരു ക്ഷേത്രം മാത്രമായിരുന്നില്ലെന്നും ജൈനമതത്തിന്റെ അതിസമ്ബന്നമായ ചിന്താധാരകള്‍ പങ്കുവയ്ക്കപ്പെട്ടിരുന്നൊരു സര്‍വ്വകലാശാല കൂടിയായിരുന്നെന്നും ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.ഉത്തരമഹാസമതലങ്ങളിലൂടെ പടര്‍ന്നൊഴുകുന്ന ഹിമാലയന്‍ നദികളുടെ നനവുള്ള തീരങ്ങളില്‍ തളിര്‍ത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡമാകെ വേരുകളാഴ്ത്തിയ ജൈനമതം.മലൈകോവിലെന്ന് പ്രാദേശികമായി അറിയപ്പെടുന്ന ചിതറാല്‍ ക്ഷേത്രം ജൈനരുടെ സംഭാവനയാണ്. 

jain

ഏതാണ്ട് ഒന്‍പതാം നൂറ്റാണ്ടിനു മുന്‍പ് നിര്‍മിക്കപ്പെട്ടതാണ് ചിതറാല്‍ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. ക്ഷേത്രം നിര്‍മ്മിക്കുന്നതിനും മൂന്ന് നൂറ്റാണ്ട് മുന്‍പ് തന്നെ ജൈനമതം ഇവിടെ പ്രബലമായിരുന്നു. അക്കാലത്ത് ജൈനമതത്തിന് ദക്ഷിണേന്ത്യയിലുണ്ടായിരുന്ന പ്രചാരത്തിന്റെ അനേകം ഉദാഹരണങ്ങളില്‍ ഒന്നാണ് ചിതറാല്‍. ഇവിടമൊരു ക്ഷേത്രം മാത്രമായിരുന്നില്ലെന്നും ജൈനമതത്തിന്റെ അതിസമ്ബന്നമായ ചിന്താധാരകള്‍ പങ്കുവയ്ക്കപ്പെട്ടിരുന്നൊരു സര്‍വ്വകലാശാല കൂടിയായിരുന്നെന്നും ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഹിമാലയന്‍ നദികളുടെ നനവുള്ള തീരങ്ങളില്‍ തളിര്‍ത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡമാകെ വേരുകളാഴ്ത്തിയ ജൈനമതം.ഒടുവില്‍ ബ്രാഹ്മണ്യാധിപത്യത്തിന്റെ ഹിംസാത്മകതയില്‍ ശുഷ്കിച്ചു പോയ അസംഖ്യം ജൈനമത കേന്ദ്രങ്ങളില്‍ ഒന്നായി ചിതറാലും ശേഷിക്കുന്നു.

താഴ്‌വരയില്‍ നിന്നും ഏതാണ്ടൊരു മൈല്‍ ദൂരം ഭംഗിയുള്ള കല്‍പ്പടവുകള്‍ കയറിയാണ് മുകളിലെത്തിയത്. പാതയ്ക്കിരുവശവും തണല്‍ നല്‍കാന്‍ പറങ്കിമരങ്ങളുണ്ട്. വഴിയോരത്ത് കണ്ട പേരറിയാത്ത പലതരം കാട്ടുപൂവുകളെ ക്യാമറയിലാക്കിയുള്ള നടത്തം കയറ്റത്തിന്റെ ക്ലേശം കുറച്ചു. ശ്രദ്ധിച്ചാലറിയാം തൊടിയില്‍ വെള്ളവും വളവുമിട്ട് വളര്‍ത്തുന്ന പൂക്കളേക്കാള്‍ ഭംഗി ഈ പാറപ്പുറങ്ങളില്‍ സ്വയം വെള്ളും വളവും കണ്ടെത്തി പൂത്തുതളിര്‍ക്കുന്ന കാട്ടു പൂവുകള്‍ക്കാണ്.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

jain temple

വെള്ളവും വളവുമിട്ട് വളര്‍ത്തുന്ന പൂക്കളേക്കാള്‍ ഭംഗി ഈ പാറപ്പുറങ്ങളില്‍ സ്വയം വെള്ളും വളവും കണ്ടെത്തി പൂത്തുതളിര്‍ക്കുന്ന കാട്ടു പൂവുകള്‍ക്കാണ്.മലകയറിയെത്തുന്നത് പടര്‍ന്നുപന്തലിച്ച വലിയൊരു പേരാല്‍ മരത്തിന്‍റെ തണലിലേക്കാണ്. അവിടെ ക്ഷീണിതരായെത്തുന്ന ചരിത്രകുതുകികള്‍ക്ക് വിശ്രമിക്കുവാന്‍ കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങളുണ്ട്.അവ പുതിയ കാലത്തിന്‍റെ നിര്‍മ്മിതികളാണ്.ക്ഷേത്രസമുച്ചയത്തിന്റെ പിന്‍ഭാഗത്തു നിന്നാണ് ഉള്ളിലേക്കുള്ള പ്രവേശനം. വലിയ പാറക്കൂട്ടങ്ങള്‍ക്കു മുന്നിലായി കരിങ്കല്ലില്‍ തീര്‍ത്ത കവാടം.

ജൈനശില്പകലാ രീതിയായ മാനസാര ശില്പശാസ്ത്രമനുസരിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. ശിലാശില്പ സൗന്ദര്യം ക്ഷേത്രത്തേയും പരിസരത്തേയും അതിമനോഹരമാക്കുന്നു. ക്ഷേത്രാങ്കണത്തിലെ വേപ്പുമരത്തിന്റെയും അരയാലിന്റെയും തണലില്‍ പച്ചപ്പുല്‍ത്തകിടിയിലെ ബലിക്കല്ലിന് വല്ലാത്തൊരു കാല്‍പ്പനിക സൗന്ദര്യമുണ്ട്. ഇളം കാറ്റില്‍ ബലിക്കല്ലിലും പടവുകളിലും വേപ്പിലകള്‍ കൊഴിഞ്ഞു വീഴുന്നു.

വെയില്‍ ചായുകയാണ്, ക്ഷേത്രമുറ്റത്തു നിന്നും പടവുകളിറങ്ങിയാല്‍ മലമുകളിലെ ചെറുതടാകക്കരയിലെത്താം. വൈഡൂര്യപ്പച്ച നിറവുള്ള ജലം. ചെറുതും വലുതുമായ ധാരളം മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു. വാലില്‍ പലവിധ വര്‍ണ്ണങ്ങള്‍ നിറഞ്ഞ ചിലരുടെ കുറുമ്ബുകാട്ടിയുള്ള നീന്തല്‍ കണ്ടിരിക്കാന്‍ രസമാണ്. അത്ര വെയിലേറ്റ് കിടന്നിട്ടും തടാകത്തിന്റെ ജലത്തിന് ഇളം തണുപ്പാണ്. കൊടിയ വേനലിലും മലമുകളിലുള്ള ഈ ജലാശയത്തിലേക്കുള്ള ഉറവവഴികള്‍ നിലയ്ക്കാറില്ല. അതിന്റെ തെളിവാണ് ഈ നീന്തിത്തുടിക്കുന്ന മത്സ്യങ്ങള്‍.

വെയില്‍ ചാഞ്ഞതോടെ കാറ്റിനും തണുപ്പ് കൂടും. തിരുച്ചനാട്ടുമലയുടെ നാലു ദിക്കും പച്ചപ്പു നിറഞ്ഞ സമതലങ്ങളാണ്. മലയെ ഏതാണ്ട് അര്‍ദ്ധവൃത്താകൃതിയില്‍ ചുറ്റി താമരഭരണി നദിയൊഴുകുന്നു. താഴെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിക്കുറിച്ചി ശിവക്ഷേത്രത്തിലെ കോളാമ്ബികള്‍ ശബ്ദിച്ചു തുടങ്ങി. ആകാശത്ത് ചുവപ്പ് പടരുകയാണ്. അസ്തമയ സൂര്യന്റെ സ്വര്‍ണ്ണവെയില്‍ മലൈക്കോവിലിന്റെ കരിങ്കല്‍ച്ചുവരുകളില്‍ പതിക്കുന്ന മനോഹര ദൃശം കണ്ട് തടാകക്കരയില്‍ ഞങ്ങളിരുന്നു. കനകശോഭയില്‍ മലൈക്കോവിലിലെ ധ്യാനനിരതരായ ശിലാശില്‍പ്പങ്ങള്‍ തിളങ്ങുന്നു. 

Latest News

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies