തൃശൂര്‍: കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തെ കമ്ബനിവത്കരിക്കാനായി കരട് രേഖ തയാറാക്കിയ സംഭവത്തില്‍ സി.പി.എം നേതൃത്വം മേയര്‍ എം.കെ.വര്‍ഗീസിനെ അതൃപ്തി അറിയിച്ചു. പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടുകള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങളെടുക്കുന്നത് അംഗീകരിക്കില്ലെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും നേതൃത്വം മേയര്‍ക്ക് നിര്‍ദേശം നല്‍കി.
പിന്നാലെ ഇക്കാര്യത്തില്‍ മേയര്‍ വിശദീകരണക്കുറിപ്പ് പുറത്തിറക്കി. 1935ല്‍ ചന്ദ്ര കമ്ബനിയായിട്ടാണ് കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം ആരംഭിക്കുന്നതെന്ന് അറിയിച്ച കുറിപ്പില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ നിയമങ്ങളും സംസ്ഥാന സര്‍ക്കാറിൻറെ നിയമങ്ങളും നയങ്ങളും അനുസരിച്ച് കോര്‍പറേഷന്‍ ഇലക്‌ട്രിസിറ്റി വിഭാഗത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ഇതിൻറെ പ്രാരംഭ ചര്‍ച്ചക്ക് നല്‍കിയ കുറിപ്പിനെയാണ് വൈദ്യുതി വിഭാഗത്തെ സ്വകാര്യ കമ്ബനി ആക്കുന്നതായി പ്രചാരണം നടത്തിയത്. ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.
ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുക എന്നുള്ളത് കോര്‍പറേഷൻറെ ചുമതലയാണ്. നിര്‍ദേശങ്ങള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലും കൗണ്‍സിലിലും യൂനിയനുകളുമായും മറ്റു വിദഗ്ധരുമായും ചര്‍ച്ച ചെയ്യും. സ്വകാര്യ കമ്പനി എന്ന ആശയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്.കോര്‍പറേഷന് ഒരിക്കലും ഒരു സ്വകാര്യ കമ്പനി രൂപവത്കരിക്കാന്‍ കഴിയില്ലെന്നിരിക്കെ അത്തരം പ്രചാരണം ബോധപൂര്‍വം സംഘടിപ്പിച്ചത് കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തെ ഇല്ലായ്മ ചെയ്യാനാണെന്നും മേയര്‍ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.
പി.എം നേതൃത്വമോ മുന്നണിയോ കോര്‍പറേഷനിലെ പാര്‍ട്ടി നേതൃത്വങ്ങളോ അറിയാതെയായിരുന്നു വൈദ്യുതി വിഭാഗത്തെ കമ്ബനിയാക്കുന്ന കരട് രേഖ മേയര്‍ തയാറാക്കിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കടുത്ത വിമര്‍ശനം വിവിധ മേഖലകളില്‍നിന്നും ഉയര്‍ന്നിരുന്നു. വൈദ്യുതി വിഭാഗത്തിലെ സി.ഐ.
ടി.യു യൂനിയന്‍ നേതൃത്വം സി.പി.എം നേതൃത്വത്തെ സമീപിച്ചിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് ഇക്കാര്യത്തില്‍ കോര്‍പറേഷനിലെ പാര്‍ട്ടി നേതാക്കളായ പി.കെ. ഷാജന്‍, വര്‍ഗീസ് കണ്ടംകുളത്തി എന്നിവരില്‍നിന്ന് വിശദീകരണം തേടിയിരുന്നു. പാര്‍ട്ടിയുടെ അതൃപ്തിയും നിലപാടും അറിയിക്കാന്‍ ഇരുവരെയും ചുമതലപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ഇരുവരും ചേര്‍ന്നാണ് മേയറുമായി കൂടിക്കാഴ്ച നടത്തി പാര്‍ട്ടി നേതൃത്വത്തിെന്റ അതൃപ്തിയും നിലപാടും അറിയിച്ചത്. അടിയന്തരമായി വിശദീകരണം നല്‍കാനും നിര്‍ദേശിക്കുകയായിരുന്നു.
















