സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം-ടെക്‌നോപാര്‍ക്ക് റൂട്ടില്‍ ആരംഭിക്കുന്ന രാത്രികാല ‘പിങ്ക് ബസ്’ സര്‍വീസിനെ സ്വാഗതം ചെയ്ത് ഐ.ടി. ജീവനക്കാരുടെ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനായ പ്രതിധ്വനി. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ഐ.ടി. ജീവനക്കാര്‍, പ്രത്യേകിച്ച് വനിതകള്‍, വര്‍ഷങ്ങളായി നേരിടുന്ന സുരക്ഷിതവും വിശ്വസനീയവുമായ പൊതുഗതാഗതത്തിന്റെ അഭാവം പരിഹരിക്കണമെന്ന ആവശ്യം പ്രതിധ്വനി നിരവധി തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. രാത്രി 10 മണിക്കും പുലര്‍ച്ചെ 5 മണിക്കും ഇടയിലുള്ള ഷിഫ്റ്റുകളില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന വനിതാ ജീവനക്കാര്‍ നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പിനും കെ.എസ്.ആര്‍.ടി.സിക്കും പ്രതിധ്വനി നിവേദനവും സമര്‍പ്പിച്ചിരുന്നു.
ആ ആവശ്യത്തിന് അനുകൂലമായ നടപടി സ്വീകരിച്ച് ടെക്‌നോപാര്‍ക്ക് റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സര്‍വീസ് ആരംഭിച്ച ആദരണീയ ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോണിനെയും , കെ.എസ്.ആര്‍.ടി.സി അധികൃതരെയും പ്രതിധ്വനി അഭിനന്ദിക്കുന്നു, നന്ദി അറിയിക്കുന്നു. ഈ പദ്ധതി ഐ.ടി. മേഖലയിലെ വനിതാ ജീവനക്കാര്‍ക്ക് മാത്രമല്ല, ആശുപത്രി ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാത്രി ട്രെയിനിലും മറ്റ് യാത്രാമാര്‍ഗങ്ങളിലുമായി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും വലിയ ആശ്വാസമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഈ സേവനം ടെക്‌നോപാര്‍ക്ക് വനിതാ ജീവനക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നു പ്രതിധ്വനി അഭ്യര്‍ത്ഥിക്കുന്നു.
നിലവിലെ ട്രിപ്പുകള്‍
ട്രിപ്പ് 1 – @ 4:30 PM – തിരുവനന്തപുരം – ആറ്റിങ്ങല്‍
റൂട്ട്: പാറ്റൂര്‍ – പേട്ട – ഇന്‍ഫോസിസ് -ടെക്‌നോപാര്‍ക്ക് – കഴക്കൂട്ടം-ആറ്റിങ്ങല്‍ (5:30 PM)
ട്രിപ്പ് 2- @ 6:00 PM – ആറ്റിങ്ങല്‍ – തിരുവനന്തപുരം
റൂട്ട്: കഴക്കൂട്ടം – ടെക്‌നോപാര്‍ക്ക് – ഇന്‍ഫോസിസ് -പേട്ട – പാറ്റൂര്‍- തിരുവനന്തപുരം (7:00 PM)
ട്രിപ്പ് 3- @ 7:35 PM – തിരുവനന്തപുരം – ടെക്‌നോപാര്‍ക്ക്
റൂട്ട്: പട്ടം – മെഡിക്കല്‍ കോളേജ് – കേശവദാസപുരം – ശ്രീകാര്യം – ടെക്‌നോപാര്‍ക്ക് (8:10 PM)
ട്രിപ്പ് 4- @ 8:10 PM – ടെക്‌നോപാര്‍ക്ക് – തിരുവനന്തപുരം
റൂട്ട്: ഇന്‍ഫോസിസ് – കിംസ് -കുമാരപുരം – മെഡിക്കല്‍ കോളേജ് – പട്ടം- തിരുവനന്തപുരം (8:55 PM)
ട്രിപ്പ് 5- @ 9:05 PM – തിരുവനന്തപുരം – ടെക്‌നോപാര്‍ക്ക്
റൂട്ട്: പട്ടം – മെഡിക്കല്‍ കോളേജ് – കേശവദാസപുരം -ശ്രീകാര്യം -ടെക്‌നോപാര്‍ക്ക് (9:50 PM)
ട്രിപ്പ് 6- @ 10:00 PM – ടെക്‌നോപാര്‍ക്ക് – തിരുവനന്തപുരം
റൂട്ട്: ഇന്‍ഫോസിസ് – കിംസ് -കുമാരപുരം – മെഡിക്കല്‍ കോളേജ് – പട്ടം-തിരുവനന്തപുരം(10:45 PM)
ട്രിപ്പ് 7- @ 4:00 AM – തിരുവനന്തപുരം – ടെക്‌നോപാര്‍ക്ക്
റൂട്ട്: പട്ടം – മെഡിക്കല്‍ കോളേജ് – കേശവദാസപുരം – ശ്രീകാര്യം -ടെക്‌നോപാര്‍ക്ക് (4:45 AM)
ട്രിപ്പ് 8- @ 5:00 AM – ടെക്‌നോപാര്‍ക്ക് – തിരുവനന്തപുരം
റൂട്ട്: ഇന്‍ഫോസിസ് – കിംസ് -കുമാരപുരം – മെഡിക്കല്‍ കോളേജ് – പട്ടം-തിരുവനന്തപുരം
(5:45 AM)
ട്രിപ്പ് 9- @ 6:00 AM – തിരുവനന്തപുരം – ആറ്റിങ്ങല്‍
റൂട്ട്: പാറ്റൂര്‍ – പേട്ട – ടെക്‌നോപാര്‍ക്ക് – കഴക്കൂട്ടം-ആറ്റിങ്ങല്‍(7:00 AM)
ട്രിപ്പ് 10- @ 7:30 AM – ആറ്റിങ്ങല്‍ – തിരുവനന്തപുരം
റൂട്ട്: കഴക്കൂട്ടം – ടെക്‌നോപാര്‍ക്ക് – പേട്ട – പാറ്റൂര്‍ -തിരുവനന്തപുരം (8:30 AM)
















