വൈവിധ്യമാര്‍ന്ന ഒരുപാട് കാഴ്ചകള്‍ ഹൈദരാബാദിന് തണുപ്പുകാലത്ത് കാണിക്കുവാനുണ്ട്.ആവേശത്തോടെ ചരിത്രസ്ഥാനങ്ങളും പ്രകൃതി ദൃശ്യങ്ങളും കണ്ടുള്ള ഇവിടുത്തെ യാത്രയില്‍ വാറങ്കലിലെ ശാന്തമായ പഖല്‍ തടാകവും ഇന്ത്യയുടെ തെക്കന്‍ സമതലങ്ങളിലെ ഏറ്റവും വിസ്തൃതമായ അണക്കെട്ടായ നാഗാര്‍ജുന സാഗര്‍ അണക്കെട്ടും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാണാം.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചരിത്ര സ്ഥലങ്ങളില്‍ ഒന്നാണ് ഹൈദരാബാദില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മേഡക് കോട്ട. ഹൈന്ദവ-ഇസ്ലാമിക വാസ്തുവിദ്യാ ശൈലികള്‍ സമന്വയിപ്പിച്ച്, ഒരു കുന്നിന് മുകളിലാണ് മേദക് കോട്ട സ്ഥിതി ചെയ്യുന്നത്. നീണ്ടുനിവര്‍ന്നു കിടക്കുന്ന 550 പടികള്‍ കയറിവേണം കോട്ടയുടെ മുകളിലെത്തുവാന്‍. ഏറെക്കുറെ തകര്‍ന്ന അവസ്ഥയിലാണെങ്കില്‍ പോലും ഇന്നും നിരവധി ആളുകളാണ് മേഡക് കോട്ട കാണുവാനായി എത്തുന്നത്. മാത്രമല്ല, കോട്ടയുടെ മുകളില്‍ നിന്ന്, ചുറ്റുമുള്ള പ്രദേശങ്ങളുടെ നല്ല കാഴ്ചയും കാണാൻ സാധിക്കും.
കരിംനഗർ
ശൈത്യകാലത്ത് ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് കരിംനഗര്‍. സമ്ബന്നമായ ചരിത്രവും സംസ്കാരവുമുള്ള, എല്ഗണ്ടല് ഹില്‍-ഫോര്‍ട്ട്, രാമഗിരി ഫോര്‍ട്ട്, ജഗ്തിയാല്‍ ഫോര്‍ട്ട് എന്നിങ്ങനെ ചരിത്രപ്രാധാന്യമുള്ല പല കോട്ടകളും കരീംനഗറിന്റെ ഭാഗമാണ്. ശിവറാം വന്യജീവി സങ്കേതം ആണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. വന്യജീവി പ്രേമികള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒട്ടേറെ കാഴ്ചാനുഭവങ്ങള്‍ ഇവിടം സമ്മാനിക്കുന്നു.
വെമുലവാഡ
മെലവാഗു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വെമുലവാഡ, ഹൈദരാബാദിന് ചുറ്റുമുള്ള ശൈത്യകാലത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണ്. മനോഹരമായ ചാലൂക്യ വാസ്തുവിദ്യയുടെ ഉദാഹരണത്തെ പ്രതിനിധീകരിക്കുന്ന ക്ഷേത്രങ്ങളുടെയും കോട്ടകളുടെയും അവശിഷ്ടങ്ങള്‍ നിങ്ങള്‍ക്ക് കാണാം. എല്ലാ വര്‍ഷവും പതിനായിരക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന പരമശിവന്റെ അവതാരമായ രാജരാജേശ്വര സ്വാമിയുടെ ക്ഷേത്രത്തിന് ആതിഥേയത്വം വഹിക്കുന്ന ഇടവും കൂടിയാണ് വെമുലവാഡ
അനന്തഗിരി
ഹൈദരാബാദിന് സമീപമുള്ള ഏറ്റവും മികച്ച ബഡ്ജറ്റ് ഫ്രണ്ട്ലി ശീതകാല സ്ഥലങ്ങളില്‍ ഒന്നാണ് അനന്തഗിരി. ഹൈദരാബാദില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിദത്ത സങ്കേതം ആളുകള്‍ക്ക് ലൗകികമായ നഗര ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന ഇടങ്ങളിലൊന്നാണ്. 350 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിസാം നവാബുമാര്‍ നിര്‍മ്മിച്ച അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന് ആതിഥേയത്വം വഹിക്കുന്നതാണ് അനന്തഗിരി. അതിന്റെ സമീപത്തായി ധാരാളം അവശിഷ്ടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു തടാകവും ഒരു ശിവക്ഷേത്രവുമുണ്ട്.
വാറങ്കൽ
പുരാതന സ്ഥലങ്ങളും ക്ഷേത്രങ്ങളും ചരിത്ര ഇടങ്ങളും കൊണ്ട് പ്രസിദ്ധമായ നാടാണ് വാറങ്കല്‍. അതുകൊണ്ടുതന്നെ ശൈത്യകാലമാണെങ്കിലും അല്ലെങ്കിലും ഇവിടെ എന്നും സഞ്ചാരികളുടെ തിരക്കാണ്. ഹൈദരാബാദ് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണിത്,മധ്യകാലഘട്ടത്തില്‍ കാകതീയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഈ ചരിത്ര നഗരം നിരവധി ചരിത്ര സ്ഥലങ്ങളുടെ ആസ്ഥാനമാണ്. കെട്ടുകഥകള്‍ അനുസരിച്ച്, വാറങ്കല്‍ നഗരം മുഴുവന്‍ ഒരൊറ്റ പാറയില്‍ കൊത്തിയെടുത്തതാണെന്ന് വിശ്വസിക്കപ്പെടുന്നു.
അദിലാബാദ്,ബസറ ക്ഷേത്രം
ഹൈദരാബാദിനടുത്തുള്ള ഏറ്റവും പ്രശസ്തമായ ശൈത്യകാല വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ആദിലാബാദ് മനോഹരമായ വെള്ളച്ചാട്ടങ്ങളും പ്രകൃതിദൃശ്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ജില്ലയിലെ മനോഹരമായ വനങ്ങളും താഴ്വരകളും നദികളും സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ഇവിടം ആസ്വദിക്കാം.
അറിവിന്റെ ദേവതയെ സ്തുതിക്കാന്‍ രാജ്യമെമ്ബാടുമുള്ള ആളുകള്‍ വരുന്ന സരസ്വതി ക്ഷേത്രമാണ് ബസറയെ ശ്രദ്ധേയമായ സ്ഥലമാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സരസ്വതി ക്ഷേത്രങ്ങളില്‍ ഒന്നായതിനാല്‍ ഈ ക്ഷേത്രം അതിന്റെ രീതിയില്‍ പുതുമയുള്ളതാണ്. ഗോദാവരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബസറ, ഹൈദരാബാദിനടുത്ത് കാണാന്‍ ഏറ്റവും ആവശ്യപ്പെടുന്ന ശൈത്യകാല സ്ഥലങ്ങളില്‍ ഒന്നാണ്.