സൗബിൻ ഷാഹിർ (Soubin Shahir) ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കള്ളൻ ഡിസൂസ’ (Kallan D’Souza) എന്ന ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 27നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ദുൽഖർ സൽമാൻ നായകനായ ‘ചാർലി’യിൽ സൗബിൻ അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേരായിരുന്നു കള്ളൻ ഡിസൂസ. ഈ കഥാപാത്രത്തെ നായകനാക്കിക്കൊണ്ടുള്ള സ്‍പിൻ ഓഫ് ചിത്രമാണ് പുതിയ ചിത്രം.
ദിലീഷ് പോത്തൻ, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാംഷി അഹമ്മദ് പ്രൊഡക്ഷൻസിൻറെ ബാനറിൽ റാംഷി അഹമ്മദ് ആണ് നിർമ്മാണം. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരാണ് സഹനിർമ്മാതാക്കൾ. സജീർ ബാബയുടേതാണ് രചന. ഛായാഗ്രഹണം അരുൺ ചാലിൽ, എഡിറ്റിംഗ് റിസാൽ ജയ്‍നി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, കലാസംവിധാനം ശ്യാം കാർത്തികേയൻ, വസ്ത്രാലങ്കാരം സുനിൽ റഹ്മാൻ, സംഗീതം ലിയോ ടോം, പ്രശാന്ത് കർമ്മ, പശ്ചാത്തല സംഗീതം കൈലാസ് മേനോൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സിലെക്സ് എബ്രഹാം, സനൽ വി ദേവൻ, ഡിസൈൻസ് പാലായ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsreejithk.jayan%2Fposts%2F3900699640033706&show_text=true&width=500
















