ന്യൂഡൽഹി; കോൺഗ്രസിലെ വിമത വിഭാഗമായ ജി 23 സംഘത്തെ തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിട്ടേക്കുമെന്ന സൂചനകൾക്കിടെ തൃണമൂൽ നീക്കത്തെ തള്ളിപ്പറഞ്ഞ് ആനന്ദ് ശർമയും കപിൽ സിബലും.ബിജെപി ഇതര സർക്കാരിൽ കോൺഗ്രസ് മുഖ്യ ഘടകമാണെന്നും ദേശീയതലത്തിൽ 20% വോട്ടുള്ള കോൺഗ്രസിനെ ഒഴിവാക്കി സർക്കാർ രൂപീകരണം സാധ്യമല്ലെന്നും ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖമായി ആരെ ഉയർത്തിക്കാട്ടണമെന്നു പാർട്ടി പ്രസിഡന്റും പ്രവർത്തക സമിതിയും ഉചിത സമയത്തു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ഇല്ലാത്ത യുപിഎ ആത്മാവില്ലാത്ത സംഘമായിരിക്കുമെന്നും പ്രതിപക്ഷ ഐക്യം ഉയർത്തിക്കാട്ടേണ്ട സമയമാണിതെന്നും സിബൽ പറഞ്ഞു.
















