മയ്യനാട്: ഓണ്‍ലൈനിലൂടെ വിവാഹ രജസ്ട്രേഷന്‍ നടത്തിയ സംസ്ഥാനത്തെ അദ്യ തദ്ദേശ രജിസ്ട്രാര്‍ ഓഫീസായി മയ്യനാട് ഗ്രാമ പഞ്ചായത്ത്.കേരള പൊതു വിവാഹ രജിസ്ട്രേഷന് ചട്ടപ്രകാരം സൂം മീറ്റിങ് വഴി ഓണ്‍ലൈനായാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോവിഡ് പ്രതിസന്ധിയില്‍ ആലപ്പുഴ നൂറനാട് സ്വദേശി അബ്ദുല്‍ ജബ്ബാറിന്റ മകന് മുഹമ്മദ് നൗഫലിന് രണ്ടു വര്‍ഷമായി ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
കൊല്ലം മയ്യനാട് സ്വദേശി ആയ സക്കീര്‍ ഹുസൈൻറെ മകള്‍ സാറാ സക്കീറുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നതാണ്.തുടര്‍ന്ന്, മേയ് 28ന് ഇരുവരും വിഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹിതരായി. എന്നാല്‍, വരനും വധുവും നേരിട്ട് ഹാജരാകാമെന്ന വ്യവസ്ഥ കാരണം വിവാഹം രജിസ്റ്റര്‍ ചെയ്യാനായില്ല.
വധു കേരള ഹൈകോടതിയില്‍ നല്കിയ ഹരജി പരിഗണിച്ച് വരന് രജിസ്ട്രാര്‍ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന നിബന്ധന ഒഴിവാക്കി ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു. വരന് നാട്ടിലെത്തി ഒരു മാസത്തിനകം രജിസ്ട്രാര്‍ മുമ്ബാകെ എത്തി ഒപ്പുെവക്കണമെന്ന് നിര്‍ദേശിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്ത് വിവാഹ സര്‍ട്ടിഫിക്കറ്റ് കൈമാറുകയായിരുന്നു.
















