ഗാനഗന്ധര്വന് എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങി രമോശ് പിഷാരടി.അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്റെ സ്ക്രിറ്റ് വര്‍ക്കുകള്‍ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈശോ, മോഹന്‍ലാല്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സുനീഷാണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്ബനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലും മമ്മൂട്ടിക്ക് ഒപ്പം പിഷാരടി അഭിനയിക്കുന്നുണ്ട്.
















