വെറൈറ്റിയായി യാത്രകളൊരുക്കി അതിശയിപ്പിക്കുന്ന കെഎസ്ആര്‍ടിസി ഇപ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു ട്രിപ്പുമായി വന്നിരിക്കുകയാണ്.ജംഗിള്‍ സഫാരി എന്നു പേരിട്ടിരിക്കുന്ന യാത്ര പകരംവയ്ക്കുവാനില്ലാത്ത കാടനുഭവങ്ങളും കാഴ്ചകളുമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയാണ് വനസൗന്ദര്യം ആസ്വദിക്കുവാനുള്ള പുതിയ യാത്ര ഒരുക്കിയിരിക്കുന്നത്.
കോതമംഗലത്തു നിന്നു വനപാതയിലൂടെ തട്ടേക്കാട്, കുട്ടമ്ബുഴ, മാമലക്കണ്ടം, കൊരങ്ങാടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിന് എത്തിച്ചേര്‍ന്ന് ഇവിടുന്ന് തിരികെ അടിമാലി-നേര്യമംഗംലം വഴി മടങ്ങി വരുന്ന രീതിയിലാണ് യാത്ര. നവംബര്‍ 28ന് ആയിരുന്നു ആദ്യ യാത്ര.
ഇത് സഞ്ചാരികള്‍ ഏറ്റെടുത്തോടെ ഞായറാഴ്ച മാത്രം നടത്തുവാന്‍ ഉദ്ദേശിച്ചിരുന്ന യാത്ര ഇടദിവസങ്ങളിലും നടന്നേക്കും.നിലവില്‍ ശനിയും ഞായറും ഞായറും സര്‍വ്വീസ് നടത്തുവാനാണ് തീരുമാനം. കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ മറ്റു ദിവസങ്ങളിലും യാത്ര നടത്തും.
കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രാവിലെ എട്ടു മണിക്ക് ആരംഭിച്ച് രാത്രി ഏഴിന് അവസാനിക്കുന്ന രീതിയിലാണ് യാത്ര, ടിക്കറ്റ് നിരക്ക് 550 രൂപയ. ഉച്ചയൂണും വൈകിട്ടത്തെ ചായയും ഉള്‍പ്പെടെയാണിത്.