തിരുവനന്തപുരം; മുഖ്യമന്ത്രിയുമായയുള്ള സമസ്‌ത നേതാക്കളുടെ നിർണ്ണായക കൂടിക്കാഴ്ച ഇന്ന്. വഖഫ് നിയമനം പി എസ് സി ക്ക് വിടുന്നതിലെ ആശങ്ക മുഖ്യമന്ത്രിയുമായി പങ്കുവയ്ക്കും. 11 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച.സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ്‌ലിം കോർഡിനേഷൻ സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. പള്ളികളിൽ ബോധവത്കരണം നടത്തുന്നത് അടക്കമുള്ള പരിപാടികൾ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സമസ്തയെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചത്.
അതേസമയം വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട വിഷയത്തിൽ നിലപാട് ഏകകണ്ഠമെന്ന് സമസ്ത നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കുവിട്ട നടപടി പുന:പരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

















