കൊച്ചി: ആറ്റിങ്ങലില്‍ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്ന് വയസ്സുകാരിയെയും പിതാവിനെയും പൊതുനിരത്തിൽവെച്ച് ഭീഷണിപ്പെടുത്തുകയും പരസ്യ വിചാരണ നടത്തുകയും ചെയ്ത സംഭവത്തിൽ മാപ്പപേക്ഷ നൽകി പിങ്ക് പൊലീസ് ഓഫീസർ. നിരുപാധികം മാപ്പ് ചോദിച്ച് കൊണ്ട് പൊലീസ് ഓഫീസർ രജിതയാണ് ഹൈകോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് വരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെ കണക്കിലെടുക്കണമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
അതേസമയം പൊലീസ് ഉദ്യോഗസ്ഥ സമര്‍പ്പിച്ച മാപ്പപേക്ഷ കണക്കിലെടുക്കുന്നതായി പറഞ്ഞ കോടതി മാപ്പപേക്ഷയില്‍ തൃപ്തരാണോ എന്ന് കുട്ടിയും കുടുംബവും തീരുമാനിക്കട്ടെയെന്ന് പ്രതികരിച്ചു. വിചാരണ ചെയ്യപ്പെട്ട കുട്ടിക്കായി എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. കേസ് അടുത്ത മാസം 15ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

















