തെലുങ്ക് സിനിമാപ്രേമികൾ(Tollywood) ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും'(ayyappanum koshiyum) എന്ന മലയാള ചിത്രത്തിൻറെ റീമേക്ക്. അന്തരിച്ച സംവിധായകൻ സച്ചിയുടെ(sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവൻ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati).’ഭീംല നായക്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഡാനിയൽ ശേഖർ എന്നാണ് റാണയുടെ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ മലയാളത്തിൽ കോശിയായി എത്തിയ പൃഥ്വിരാജിനെ(prithviraj) കാണാൻ ഡാനിയൽ ശേഖർ എത്തിയിരിക്കുകയാണ്.
പൃഥ്വിരാജാണ് റാണ തന്നെക്കാണാൻ വന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ സെറ്റിലേക്കാണ് റാണ വന്നത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
പവൻ കല്യാണാണ് ഭീംല നായിക് എന്ന ടൈറ്റിൽ റോളിലെത്തുന്നത്. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാർ.സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഭാഷണങ്ങൾ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.
2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മൺ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി. മഹേഷ് ബാബുവിൻറെ സർക്കാരു വാരി പാട്ട, പ്രഭാസിൻറെ രാധേ ശ്യാം എന്നിവ ഇതേ സീസണിൽ തിയറ്ററുകളിൽ എത്തുന്നുണ്ട്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fposts%2F480938026732089&show_text=true&width=500
















