സൗബിൻ ഷാഹിറിനെ (Soubin Shahir) നായകനാക്കി ലാൽജോസ് (Laljose) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മ്യാവൂ’ (Meow). ഗ്രോസറി നടത്തിപ്പുകാരൻ ദസ്‍തഗീറായി സൗബിൻ എത്തുന്ന ചിത്രത്തിൽ അയാളുടെ ഭാര്യയുടെ റോളിലെത്തുന്നത് മംമ്ത മോഹൻദാസ് ആണ്. ചിത്രത്തിലെ ‘ഹിജാബി’ എന്ന ഗാനം നേരത്തെ പുറത്തെത്തിയത് ആസ്വാദകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ ഒരു പ്രൊമോഷണൽ ഗാനവും (Promo Song) പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ജസ്റ്റിൻ വർഗീസ് സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൗബിൻ തന്നെയാണ്.
ഡോ: ഇക്ബാൽ കുറ്റിപ്പുറം തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് തോമസ് തിരുവല്ലയാണ്. ലൈൻ പ്രൊഡ്യൂസർ വിനോദ് ഷൊർണൂർ, ഛായാഗ്രഹണം അജ്‍മൽ സാബു, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, കലാസംവിധാനം അജയ് മങ്ങാട്സ ചീഫ് അസോസിയേറ്റ് ഡയറക്ടർ രഘു രാമ വർമ്മ, സൗണ്ട് ഡിസൈൻ ജിതിൻ ജോസഫ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, സ്റ്റിൽസ് ജയപ്രകാശ് പയ്യന്നൂർ, വരികൾ സുഹൈൽ കോയ, കളറിസ്റ്റ് ശ്രിക് വാര്യർ.
അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലെയ്‍സിനും ശേഷം ദുബൈയിൽ ചിത്രീകരിക്കുന്ന ലാൽജോസ് ചിത്രമാണ് ഇത്. സലിം കുമാർ, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം മറുനാടൻ വേദികളിൽ കഴിവ് തെളിയിച്ച ഒരുകൂട്ടം പ്രവാസി കലാകാരന്മാരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. യാസ്‍മിന എന്ന റഷ്യൻ യുവതിയും ഒരു പൂച്ചയും ചിത്രത്തിലെ കഥാപാത്രങ്ങളാണ്. ക്രിസ്‍മസ് റിലീസ് ആയി ഈ മാസം 24ന് ചിത്രം തിയറ്ററുകളിലെത്തും.
















