കോട്ടയം: മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തിയ പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സമൂഹ മാധ്യമ ആപ്ലിക്കേഷനായ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍.
കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെയാണ് കോട്ടയം എസ്.പി ഡി. ശില്‍പ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടി കൂടിയത്.
സിനിമയുടെ വ്യാജ പ്രിന്റ് സിനിമ കമ്ബനി എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ഇയാള്‍ പ്രചരിപ്പിച്ചത്. സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബര്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച രാവിലെ എരുമേലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
















