മലയാളത്തിലെ പ്രശസ്തരായ ജയരാജ്, അമല്‍ നീരദ്, രമേഷ് പിഷാരടി, സഖരിയ എന്നീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോന്നിരുന്ന ആസാദ് അലവില്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ‘അസ്ത്ര’.വയനാടിൻറെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ഒരു ക്രൈം ഇന്‍വസ്റ്റിഗേഷനാണ് ഈ ചിത്രം. കേരളത്തിലെ ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻറെ കഥാപുരോഗതി. നമ്മുടെ നിത്യജീവിതവുമായി ബന്ധമുള്ള നിരവധി സംഭവങ്ങള്‍ ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിക്കുന്നു.
അമിത് ചക്കാലക്കല്‍ നായകനാകുന്ന ഈ ചിത്രത്തില്‍ പുതുമുഖം സുഹാസിനി കുമരനാണ് നായിക.
കലാഭവന്‍ ഷാജോണ്‍, സന്തോഷ് കീഴാറ്റൂര്‍, സെന്തില്‍ കൃഷ്ണ, മേഘനാഥന്‍, കോട്ടയം രമേഷ്, ബാലാജി ശര്‍മ്മ, നീനാ കുറുപ്പ്, സോനാ ഹൈഡന്‍ എന്നിവരും പുതുമുഖങ്ങളായ ജിജുരാജ്, ദുഷ്യന്ത് ജയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വിനു കെ മോഹന്‍, ജിജുരാജ് എന്നിവരുടേതാണ് തിരക്കഥ. ഹരി നാരായണന്‍്റെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു.
പോറസ് സിനിമാസിന്‍്റെ ബാനറില്‍ പ്രേം കല്ലാട്ടാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.മണി പെരുമാള്‍ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം – റോണി റാഫേല്‍, കലാസംവിധാനം – ഷംജിത്ത് രവി, മേക്കപ്പ് – രഞ്ജിത്ത് അമ്ബാടി, കോസ്റ്റ്യൂം ഡിസൈന്‍ – അരുണ്‍ മനോഹര്‍, എക്സിക്യൂടീവ് പ്രൊഡ്യൂസര്‍ – പ്രീ നന്ദ് കല്ലാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഉണ്ണി സക്കേവൂസ്, നിശ്ചല ഛായാഗ്രഹണം – രാംദാസ് മാത്തൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ് .ഡിസംബര്‍ അവസാന വാരത്തില്‍ വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലായി ഈ ചിത്രത്തിൻറെ ചിത്രീകരണമാരംഭിക്കുന്നു. സാഗാ ഇന്‍്റര്‍നാഷണല്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
















