മരക്കാർ സിനിമയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ മമ്മൂട്ടിയോടെന്ന നിലയില്‍ പോസ്റ്റിട്ട മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി മാപ്പ് പറഞ്ഞു. പോസ്റ്റ് വലിയ വിവാദമായതോടെയാണ് ക്ഷമ ചോദിച്ച് െകാണ്ട് കുറിപ്പ് പങ്കിട്ടത്.
‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’ എന്ന് പറഞ്ഞാണ് ഇന്നലെ ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾച്ചറൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി വിമൽ കുമാർ പോസ്റ്റിട്ടത്.
“മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാൻ പോകുന്ന വേളയിൽ, അതിന്റെ യാത്രാപഥങ്ങൾ എല്ലാവരും കൂടെ നിൽക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആൾക്കാർ’ എന്ന് സ്വയം ചിന്തിക്കുന്ന ആൾക്കാർ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവർത്തികളോട് മൗനം വെടിയണം. ഞങ്ങൾക്ക് കഴിയും ചെളി വാരി എറിയാൻ. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്.”- ഇതായിരുന്നു പോസ്റ്റ്.
പോസ്റ്റ് വിവാദമായതോടെ വിമല്‍ പോസ്റ്റ് നീക്കി. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി.
പുതിയ കുറിപ്പ് ഇങ്ങനെ: “AKMFCWA എന്ന മോഹൻലാൽ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാർ എന്ന മഹാനായ കലാകാരൻ താൽപര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാൻ. ‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’ എന്ന രീതിയിൽ ഞാൻ എന്റെ മുഖപുസ്തകത്തിൽ പരാമർശിക്കുകയുണ്ടായി. ഞാൻ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്നേഹവും ആദരവും തുടർന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല..”-അദ്ദേഹം കുറിച്ചു.
.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D1712068942332689%26id%3D100005887990019&show_text=true&width=500
















