കൊച്ചി: പ്രശസ്ത ഗായകന് തോപ്പില്‍ ആന്റോ (81) അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആന്റോ മലയാളികൾക്കു സമ്മാനിച്ചു. മധുരിക്കും ഓർമകളെ, കുന്നത്തൊരു കാവുണ്ടേ, ഭൂലോകം തിരിയുന്നു തുടങ്ങി നിരവധി പ്രശസ്ത ഗാനങ്ങൾക്കും ആന്റോ ശബ്ദം നൽകി.
ചവിട്ടുനാടക കലാകാരനായ തോപ്പിൽ കുഞ്ഞാപ്പുവിന്റെയും ഏലിയാമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായി ആന്റോ ജനിച്ചു. കൊച്ചിയിലെ ഇടപ്പള്ളിയിലാണ് അദ്ദേഹത്തിന്റെ ജനനം.
സി.ജെ. തോമസിന്റെ വിഷവൃക്ഷമെന്ന നാടകത്തിലാണ് ആന്റോ ആദ്യമായി പാടിയത്. കെ.എസ്. ആന്റണിയാണു സിനിമാ പിന്നണി ഗാനരംഗത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് എം.കെ. അര്ജുനന്, ദേവരാജന്‍, കെ.ജെ. ജോയ് തുടങ്ങി എത്രയോ പ്രതിഭകളുടെ സംഗീത സംവിധാനത്തിലും അദ്ദേഹം പാടി.
ഹണീ ബീ 2ൽ ആണ് അവസാനം പാടിയത്.
















