കൊവിഡ്-19 ന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിന്റെ വരവോടെ ലോകം വീണ്ടും ആശങ്കയിലാഴ്ന്നിരിക്കുകയാണ്. കരുതല്‍ നടപടികളുടെ ഭാഗമായി രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് ചില രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഒമിക്രോണ്‍ വകഭേദത്തിന്റെ വരവോടെ യാത്ര നിരോധിക്കുകയും അന്താരാഷ്ട്ര വിമാനങ്ങള്‍ വിലക്കുകയും ചെയ്ത രാജ്യങ്ങള്‍..
ഇസ്രായേൽ
ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ അതിര്‍ത്തികള്‍ അടച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. ഡിസംബര്‍ 1 മുതല്‍ വിദേശികള്‍ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നത് ഇസ്രായേല്‍ വിലക്കിയിട്ടുണ്ട്. വിദേശികളുടെ പ്രവേശനം നിരോധിക്കുക മാത്രമല്ല, വിദേശത്ത് നിന്ന് എത്തുന്ന എല്ലാ ഇസ്രായേലികള്‍ക്കും ക്വാറന്റൈന് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഈ നിരോധനം 14 വരെ നീണ്ടു നില്‍ക്കുമെന്നാണ് കരുതുന്നത്.
ജപ്പാൻ
അതിര്‍ത്തികള്‍ പൂട്ടിയ മറ്റൊരു രാജ്യമാണ് ജപ്പാന്. ബിസിനസ്സ് യാത്രക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന വിദേശികള്‍ രാജ്യത്തേയ്കക്ക് പ്രവേശിക്കുന്നത് രാജ്യം നിരോധിച്ചു. അതിര്‍ത്തികള്‍ അടയ്ക്കുന്നത് താല്‍ക്കാലിക നടപടി മാത്രമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. നവംബര്‍ 8 ന് ജപ്പാന് നേരത്തെ യാത്രാ വിലക്ക് ലഘൂകരിച്ചിരുന്നു, എന്നാല്‍ പുതിയ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വിലക്ക് വീണ്ടും തുടരുകയായിരുന്നു.
ഓസ്ട്രേലിയ
ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഓസ്ട്രേലിയ നേരത്തെ വിലക്കിയിരുന്നു. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വെ, ലെസോത്തോ, ഈശ്വതിനി, മലാവി, മൊസാംബിക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഈ രാജ്യങ്ങളില്‍ നിന്നുള്ള ഓസ്ട്രേലിയന്‍ പൗരന്മാരോ സ്ഥിര താമസക്കാരോ അവരുടെ അടുത്ത കുടുംബങ്ങളോ അല്ലാത്ത യാത്രക്കാര്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. രാജ്യത്ത് പ്രവേശിച്ചാലും ക്വാറന്റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കാനഡ
മൊസാംബിക്, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാവെ, ലെസോത്തോ, ഈശ്വതിനി എന്നിവിടങ്ങളില്‍ നിന്ന് വരുന്ന കാനഡക്കാര്‍ അല്ലാത്തവരെയാണ് വിലക്കിയിരിക്കുന്നത്. എല്ലാ കനേഡിയന്‍ പൗരന്മാരും ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന സ്ഥിര താമസക്കാരും കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതുണ്ട്. ബോര്‍ഡിംഗിന് മുമ്ബുള്ള നെഗറ്റീവ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടും എത്തിച്ചേരുമ്ബോള്‍ പരിശോധനയും നിര്‍ബന്ധമാണ്. ഈ യാത്രക്കാര്‍ 14 ദിവസം ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും.
അമേരിക്ക
ക്രിസ്മസ് ആഘോഷം മുതല്‍ പാര്‍ട്ടി വരെ… ഡിസംബര്‍ യാത്രയുടെ മേന്മകളിലൂടെ മറ്റ് പല രാജ്യങ്ങളെയും പോലെ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്വെ, നമീബിയ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക്, മലാവി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്ര അമേരിക്കയും നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, അമേരിക്കന്‍ പൗരന്മാര്ക്കും സ്ഥിര താമസക്കാരുള്ളവര്ക്കും മുകളില്‍ സൂചിപ്പിച്ച രാജ്യങ്ങളില്‍ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് യാത്ര ചെയ്യാം. അത്തരം യാത്രക്കാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്ബ് നെഗറ്റീവ് പരിശോധന നടത്തേണ്ടതുണ്ട്.
ന്യൂസ്ലാൻഡ്
ഒമ്ബത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രകളാണ് ന്യൂ സീലാന്‍ഡ് നിരോധിച്ചിരിക്കുന്നത്.ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ, ബോട്സ്വാന, ലെസോത്തോ, ഈശ്വതിനി, സീഷെല്‍സ്, മലാവി, മൊസാംബിക് എന്നിവയാണ് ഈ 9 രാജ്യങ്ങള്‍. നവംബര്‍ 28 മുതലാണ് നിരോധനം.
കൂടാതെ നെതെര്ലാന്ഡ് ,മൊറോക്കോ ഇറ്റലി,ഇൻഡോനേഷ്യ തുടങ്ങിയവയും ഉൾപ്പെടുന്നവയാണ്.