ദുബൈ: യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് 50 പേരെ അണിനിരത്തി 50 കി.മീറ്റര്‍ സൈക്കിള്‍ റൈഡ് സംഘടിപ്പിച്ച് കേരള റൈഡേഴ്സ് ക്ലബ്.സുവര്‍ണ ജൂബിലി വര്‍ഷത്തിലെത്തിയ യു.എ.ഇയോട് ആദരവ് പ്രകടിപ്പിച്ചാണ് റൈഡ് സംഘടിപ്പിച്ചത്. നാദല് ഷിബ (നാസ്) സൈക്കിള്‍ ട്രാക്കിലാണ് റൈഡ് നടന്നത്.
യു.എ.ഇ ദേശീയപതാക വഹിച്ചാണ് 50 സൈക്ലിസ്റ്റുകള്‍ റൈഡ് നടത്തിയത്. ക്ലബ് അംഗവും റൈഡിങ് ക്യാപ്റ്റനുമായ ലാലു കോശി 20 മണിക്കൂറെടുത്ത് 501 കി.മീറ്റര്‍ റൈഡ് ചെയ്ത് യു.എ.ഇക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. ഷിജോ വര്‍ഗീസ്, സാദിഖ് എന്നീ ക്ലബ് അംഗങ്ങള്‍ 50 കി.മീറ്റര്‍ വീതം ഓടിയാണ് ദേശീയദിനം ആഘോഷമാക്കിയത്.
















