തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനെടുക്കാത്ത അധ്യാപക, അനധ്യാപകരായി 1707 പേരുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏറ്റവും കൂടുതൽ പേർ വാക്സിനെടുക്കാനുള്ളത് മലപ്പുറത്താണ്. 201 പേർ. തൃശൂര്‍ 124, തിരുവന്തപുരം 110, കൊല്ലം 90, പത്തനംതിട്ട 51, ആലപ്പുഴ 89, കോട്ടയം 74, എറണാകുളം 106, കണ്ണൂര്‍ 90. കോഴിക്കോട് 151, പാലക്കാട് 61, വയനാട് 29. വാക്സിൻ എടുക്കാത്ത അധ്യാപകരിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 200 പേർ, അനധ്യാപകർ 23. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലായി 1255 പേരും വാക്സിനെടുക്കാനുണ്ട്.
വാക്സീന്‍ സ്വീകരിക്കാന്‍ മടിക്കുന്ന അധ്യാപകരുടെ പേരുകള്‍ വൈകാതെ പ്രസിദ്ധികരിക്കുമെന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂള്‍ തുറന്നതിനുശേഷം ഗൗരവമായ ഒരു പ്രശ്നം പോലും ഉണ്ടായിട്ടില്ല. അധ്യാപകരും അനധ്യാപകരും വാക്സീന്‍ സ്വീകരിക്കണമെന്നാണ് മാര്‍ഗരേഖ. കുട്ടികളുടെ ആരോഗ്യമാണ് പ്രധാനം. ആരും വാശി കാണിക്കരുത്.
നിർദേശം പാലിച്ചില്ലെങ്കില്‍ അധ്യാപകർ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കേണ്ടി വരും. ഡോക്ടറുടെ രേഖയോ ആർടിപിസിആർ രേഖയോ ഇവര്‍ ഹാജരാക്കണം. ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചതായും മന്ത്രി വിശദീകരിച്ചു. സ്പെഷല്‍ സ്കൂളുകള്‍ എട്ടാം തീയതി തുറക്കും. പൊതുവിദ്യാലയങ്ങളിെല ഭിന്നശേഷിക്കാര്‍ക്കും സ്കൂളിലെത്താം. ഡിസംബര്‍ 13 മുതല്‍ കുട്ടികള്‍ യൂണിഫോം ധരിക്കണമെന്നും മന്ത്രി പറഞ്ഞു.

















