ചിറ്റൂർ പോലീസ് സ്റ്റേഷനിൽ മണപ്പുറം ഫിനാൻസ് വക ഫോട്ടോസ്റ്റാറ് മെഷീൻ

ചിറ്റൂർ: ചിറ്റൂർ പോലീസ് സ്റ്റേഷനിലേക്ക് മണപ്പുറം ഫിനാൻസ്  ഒരു ലക്ഷം രൂപയോളം  വിലവരുന്ന ഫോട്ടോസ്റ്റാറ് മെഷീൻ  നൽകി. മണപ്പുറം ഫിനാൻസ് പ്രൊമോട്ടർ സുഷമ നന്ദകുമാർ  സ്റ്റേഷൻ അഡിഷനൽ സബ് ഇൻസ്‌പെക്ടർ ശരത്ത് ചന്ദ്രൻ  ഒ  മെഷീൻ ഏറ്റുവാങ്ങി.  സ്റ്റേഷൻ ഹൗസ്  ഓഫീസർ ബൈജു .ഇ.ആർ, റൈറ്റർ പ്രമോദ് , മണപ്പുറം ഫിനാൻസ്  സീനിയർ പി.ആർ.ഓ കെ എം അഷറഫ്, സിവിൽ പോലീസ് ഓഫീസർ യേശുദാസ് ടി പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.