പാലക്കാട് : വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ (walayar gilrs) തൂങ്ങി മരിച്ച കേസിൽ തൊണ്ടി മുതൽ വേണമെന്ന സിബിഐയുടെ (cbi) ആവശ്യം പാലക്കാട് പോക്സോ കോടതി (pocso court) തള്ളി. ഡമ്മി പരീക്ഷണത്തിനായി കുട്ടികളുടെ വസ്ത്രങ്ങൾ, ഷാൾ എന്നിവയാണ് സിബിഐ ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി തള്ളിയതോടെ സമാന വസ്തുക്കൾ ഉപയോഗിക്കാമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐയുടെ തീരുമാനം. കഴിഞ്ഞയാഴ്ച്ച കേസിലെ ഒന്നാം പ്രതി മധു, രണ്ടാം പ്രതി ഷിബു എന്നിവരെ മലമ്പുഴ ജില്ലാ ജയിലിലെത്തി സിബിഐ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

















