ദോഹ: ഫിഫ പാൻ അറബ് കപ്പിൽ ഖത്തറിന്റെ രണ്ടാം മത്സരം കാണാൻ ഗാലറിയിൽ ഇന്ന് കാണികൾ നിറയും. ഗ്രൂപ്പ് എയിൽ ഖത്തറും ഒമാനും തമ്മിലാണ് മത്സരം.
എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പ്രാദേശിക സമയം വൈകിട്ട് 4.00നാണ് പോരാട്ടം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ ആദ്യ ദിനത്തിൽ ബഹ്‌റൈനുമായി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണു ഖത്തർ വിജയിച്ചത്. ചൊവ്വാഴ്ച ആരംഭിച്ച ഫിഫ അറബ് കപ്പിൽ ഇതിനകം 8 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പിന്നിട്ടു. രണ്ടു ദിവസത്തെ മത്സരങ്ങൾക്ക് ശേഷം ഒരു ദിവസത്തെ വിശ്രമത്തിനു ശേഷമാണ് ഇന്നു കളിക്കളത്തിൽ പോരാട്ടം മുറുകുന്നത്.
















