തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പങ്കില്ലെന്ന സിപിഐഎമ്മിൻ്റെ കെട്ടുകഥ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലയാളി സംഘങ്ങൾക്ക് സിപിഐഎം എല്ലാ പിന്തുണയും കൊടുക്കുന്നുണ്ട്. പാർട്ടിയുടെ പങ്ക് വെളിപ്പെടാതിരിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കി.
കൊലപാതകത്തിൻ്റെ ആദ്യവസാനം സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ട്. സിപിഐഎമ്മിൻ്റെ എല്ലാതലത്തിലും അറിയിച്ച് നടത്തിയ കൊലപാതകമാണിതെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് കോടതിയില്‍ പോയതെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം, കണ്ണൂരിലെ സിപിഐഎം നേതാവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അതിലേക്ക് അന്വേഷണം എത്തുമെന്നാണ് പ്രതീക്ഷയെന്നും കെ സുധാകരന്‍ പറഞ്ഞു.