ദുബൈ : ഒമിക്രോണ്‍ വൈറസ് വകഭേദം യു എ ഇ യിലും കണ്ടെത്തി. ആഫ്രിക്കന്‍ വനിതയിലാണ് കണ്ടെത്തിയത്.ഇവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലെന്നു അധികൃതര്‍ വ്യക്‌തമാക്കി. ഒരു അറബ് രാജ്യം വഴിയാണ് ഇവര്‍ യു എ ഇയിലെത്തിയത്.
ഇതോടെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമായിരിക്കുകയാണ് യു എ ഇ. ബുധനാഴ്ച സൗദിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. കൊവിഡിന് കാരണമാകുന്ന കൊറോണവൈറസിന്റെ രൂപമാറ്റം വന്ന വകഭേദമാണ് ഒമിക്രോണ്‍. ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞരാണ് ഒമിക്രോണിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്.