കൊച്ചി; മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സൈജുവിനെതിരെ ഒൻപത് ഓളം എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തീരുമാനം. സൈജുവിന്റെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.സൈജുവിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
അതേസമയം സൈജുവിനെതിരെ പുതിയ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് . ലഹരി മരുന്ന് ഉപയോഗിച്ചു സൈജു പങ്കെടുത്ത നിശാ പാർട്ടികളുടെ വിവരവും പൊലീസിന് ലഭിച്ചു . കസ്റ്റഡി കാലാവധി അവസാനിക്കുന്ന സൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മോഡലുകളുടെ കാറപകടവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വിശദമായി ചോദ്യം ചെയ്യലിനിടെയാണ് സൈജു തങ്കച്ചന്‍റെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ലഹരി ഉപയോഗവും ശേഷമുളള പാർട്ടികളും സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് . ഒൻപത് കേസുകളാണ് സൈജുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നത് .
തൃക്കാക്കര, ഇൻഫോ പാർക്ക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക. സൈജുവിന്‍റെ ഫോണിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ പൊലീസ് തെളിവാക്കും . സൈജു ലഹരി മരുന്നിന് അടിമയാണെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു