മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എ.ടി.കെ മോഹന്‍ ബഗാനെ ഗോള്‍മഴയില്‍ മുക്കി നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ്.സി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മുംബൈ വിജയിച്ചത്.
മുംബൈക്കായി വിക്രം പ്രതാപ് സിംഗ് രണ്ട് ഗോൾ നേടിയപ്പോൾ ഇഗോർ അംഗൂളോ, മുർതാദ ഫാൾ, ബിപിൻ സിംഗ് എന്നിവരും സ്കോർ ഷീറ്റിൽ ഇടംപിടിച്ചു. ഡേവിഡ് വില്ല്യംസ് ആണ് എടികെയുടെ ആശ്വാസ ഗോൾ നേടിയത്.
മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റുള്ള മുംബൈയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ഒഡീഷയ്ക്കും ചെന്നൈക്കും, എടികെയ്ക്കും ആറ് പോയിന്റ് വീതമുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ മുന്നിലെത്തിയതാണ് പോയിന്റ് പട്ടികയിലും മുംബൈയെ ഒന്നാമതെത്തിച്ചത്. ഒഡീഷ രണ്ടാമതും ചെന്നൈയിന്‍ മൂന്നാമതും എ.ടി.കെ നാലാം സ്ഥാനത്തുമാണ്.