കൊച്ചി: സിനിമ നിർമാണ കമ്പനികളിൽ വീണ്ടും പരിശോധനയുമായി ആദായനികുതി വകുപ്പ്. നടന്മാരും നിർമ്മാതാക്കളുമായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം സിനിമ നിർമാതാക്കളായ ആൻറണി പെരുമ്പാവൂർ, ആൻറോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ കമ്പനികളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇവരുടെ വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മൂന്നുപേരോടും രേഖകളുമായി നേരിട്ട് ആദായ നികുതി വകുപ്പിൻറെ ഓഫീസിൽ ഹാജരാകാനാണ് നിർദേശിച്ചത്.