ഇംഗ്ലണ്ട് വനിതകള്‍ക്ക് ആയി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറി മാഞ്ചസ്റ്റര്‍ സിറ്റിയുടെ എലന്‍ വൈറ്റ്.ഇംഗ്ലണ്ടിന് ആയി നൂറില്‍ അധികം മത്സരങ്ങള്‍ കളിച്ച എലന്‍ ലാത്വിയക്ക് എതിരായ ഹാട്രിക് പ്രകടന നേട്ടത്തിലൂടെയാണ് റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയത്.
46 ഗോളുകള്‍ നേടിയ കെല്ലി സ്മിത്തിന്റെ റെക്കോര്‍ഡ് ആണ് 32 കാരിയായ എലന്‍ തകര്‍ത്തത്.തന്റെ 101 മത്തെ മത്സരത്തില്‍ രണ്ടാം ഗോള്‍ നേടിയതോടെയാണ് എലന്‍ കെല്ലി സ്മിത്തിന്റെ റെക്കോര്‍ഡ് മറികടന്നത്.
2010 ല്‍ ഓസ്ട്രിയക്ക് എതിരെ തന്റെ ആദ്യ ഗോള്‍ നേടിയ എലന്‍ വനിത സൂപ്പര്‍ ലീഗിലെ രണ്ടാമത്തെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരിയാണ്. ആഴ്‌സണല്‍, ബ്രിങ്മിങ്ഹാം, നോട്ട്സ് കൗണ്ടി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ക്ക് ആയി വനിത സൂപ്പര്‍ ലീഗില്‍ 58 ഗോളുകള്‍ ആണ് എലന്റെ പേരിലുള്ളത്.