ദുബൈ: യു.എ.ഇ ദേശീയ ദിനം ദുബൈയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കായ ഐ.എം.ജി വേള്‍ഡിലും ആഘോഷിക്കും.ഇന്ന് മുതല്‍ ഡിസംബര്‍ നാലു വരെയാണ് ആഘോഷം.
യു.എ.ഇയുടെ സംസ്കാരം പ്രദര്‍ശിപ്പിക്കുന്ന പരമ്ബരാഗത സൂഖ് സ്ഥാപിക്കും. സന്ദര്‍ശകര്‍ക്ക് അറബ് ടെന്റുകളില്‍ നടക്കുന്ന വൈവിധ്യമാര്‍ന്ന ഓഫറുകളും പ്രകടനങ്ങളും ആസ്വദിക്കാം. ഇമാറാത്തി ഭക്ഷണവും ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു.
അറബിക് ചായ, കാപ്പി, ലുഖൈമത്ത് തുടങ്ങിയ ഭക്ഷണവിഭവങ്ങളെല്ലാം സൂഖില്‍ ലഭിക്കും. കാരിക്കേച്ചര്‍ കലാകാരന്മാര്, ടാറ്റൂ കലാകാരന്മാര് തുടങ്ങിയവരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകര്‍ക്കായി തത്സമയം ചിത്രങ്ങള്‍ വരച്ച് നല്‍കും. തത്സമയ സംഗീതം, അറബിക് വോക്കല്‍ പ്രകടനങ്ങള്‍, ദിവസം മുഴുവന്‍ മാജിക് ഷോകള്‍ എന്നിവയുണ്ടാകും. www.IMGworlds.com എന്ന സൈറ്റില്‍ നിന്നോ പാര്‍ക്കിലെ കൗണ്ടറുകളില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങാം.