എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്‌ലിം സംഘടനകള്‍ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ മൂന്നിന് മുസ്ലിം പള്ളികളില്‍ ബോധവത്കരണം സംഘടിപ്പിക്കാനും ഏഴിന് പഞ്ചായത്തടിസ്ഥാനത്തില്‍ പ്രതിഷേധറാലിയും തിരുവനന്തപുരത്തും കോഴിക്കോട്ടും ബഹുജനസംഘമവും നടത്താനാണ് പദ്ധതി.
ചൊവ്വാഴ്ച നടന്ന മുസ്‌ലിം സംഘടന നേതാക്കന്‍മാരുടെ യോഗത്തിന് ശേഷം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആണ് ഇക്കാര്യമറിയിച്ചത്. വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ടത് വഖ്ഫ് സ്വത്ത് പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമാണ്. ഇതിനെ നിയപരമായും നേരിടുമെന്നും പിഎംഎ സലാം പറഞ്ഞു.
എന്നാൽ വിഷയത്തിൽ സൈബർ ലോകത്ത് അങ്ങേയറ്റം പ്രതിഷേധമുയരുന്നുണ്ട്. പള്ളികൾ ആരുടേയും സ്വത്തല്ലെന്നും അവിടെ ഇത്തരം പരിപാടികൾ നടത്തിക്കില്ലെന്നും വെല്ലുവിളിച്ചാണ് ഇത്തരം പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പ്രധാനമായും മുസ്‌ലിം സൈബർ സഖാക്കളാണ് പള്ളികളിൽ വെച്ച് സർക്കാരിനെതിരെ ബോധവത്കരണം നടത്തുന്നതിനെതിരെ രംഗത്ത് വന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhussain.sumi%2Fposts%2F4589306331160021&show_text=true&width=500
“സലാമിൻ്റെ പാർട്ടിയുടെ തറവാട് വകയല്ല പള്ളികൾ. വിശ്വാസികളുടെ വിയർപ്പ് കൊണ്ട് പണിത, ദൈവത്തിൻ്റെ ഗേഹങ്ങൾ ആണ്. സർക്കാറിൻ്റെ തീരുമാനത്തെ അംഗീകരിക്കുന്ന ഞാൻ അടക്കമുള്ള വിശ്വാസികൾ പള്ളികളിൽ രാഷ്ട്രീയം പറയുന്നതിന് എതിരാണ്.” എന്നാണ് മിക്ക പോസ്റ്റുകളിലും കാണുന്ന പ്രധാന വാചകം. ഏകദേശം ഒരേ പോലെയുള്ള ഇത്തരം പോസ്റ്റുകൾ നിരവധിപേരാണ് പങ്കുവെക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsaleemcholan%2Fposts%2F10227783124183137&show_text=true&width=500
https://www.facebook.com/plugins/video.php?height=322&href=https%3A%2F%2Fwww.facebook.com%2F100073892928279%2Fvideos%2F1240595276406233%2F&show_text=false&width=560&t=0
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Funais.messi2%2Fposts%2F1885412078332101&show_text=true&width=500
https://www.facebook.com/plugins/video.php?height=308&href=https%3A%2F%2Fwww.facebook.com%2F100016522089840%2Fvideos%2F855384525132191%2F&show_text=true&width=560&t=0
പിഎംഎ സലാം പറഞ്ഞ കാര്യങ്ങൾ പാണക്കാട് തങ്ങൾമാർ ഇടപെട്ട് തീർക്കും എന്ന് പ്രത്യാശ പ്രകടിപ്പിക്കുന്ന ആളുകളും വിഷയത്തെ കുറിച്ച് പോസ്റ്ററുകൾ ഇട്ടിട്ടുണ്ട്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fanishm00100%2Fposts%2F4659657130759089&show_text=true&width=500
ജുമുഅ നിസ്കാരത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങളിൽ സർക്കാരിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ ബോധവത്കരണം നടത്തുമെന്നാണ് പിഎംഎ സലാം അറിയിച്ചത്. എന്നാൽ ഇത് സലാമിന്റെയോ മുസ്‌ലിം ലീഗിന്റേയോ മാത്രം തീരുമാനമല്ല. മുസ്‌ലിം നേതൃസമിതി ഒന്നാകെയെടുത്ത തീരുമാനമാണ്. പിഎംഎ സലാമിന് പുറമെ, മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ, ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി (സമസ്ത), ഡോ.എം.ഐ അബ്ദുൽ മജീദ് സ്വലാഹി (കെ.എൻ.എം), ബി.പി.എ ഗഫൂർ (കെ.എൻ.എം മർകസുദ്ദഅ്‌വ), ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), കെ. സജ്ജാദ് (വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ), എഞ്ചിനീയർ പി മമ്മദ്കോയ (എം.എസ്.എസ്), ഇലവുപാലം ശംസുദ്ദീൻ മന്നാനി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), അഖ്‌നിസ് എം (മെക്ക), കമൽ എം.മാക്കയിൽ (കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ), അഡ്വ.കെ.പി മെഹബൂബ് ശരീഫ് (റാവുത്തർ ഫെഡറേഷൻ), അഡ്വ. വി.കെ ബീരാൻ (മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ) എന്നിവരും പങ്കെടുത്തിരുന്നു.
ഇവർ എല്ലാവരും കൂടി എടുത്ത തീരുമാനത്തെ മാധ്യമങ്ങൾക്ക് മുൻപിൽ അറിയിക്കുകയാണ് പിഎംഎ സലാം ചെയ്തത്. എന്നാൽ ഈ തീരുമാനത്തെ മുസ്‌ലിം ലീഗിന്റെ തീരുമാനമാക്കി കണ്ടാണ് സൈബർ പോരാട്ടം നടക്കുന്നത്. കേരളത്തിലെ മിക്ക മുസ്‌ലിം സംഘടനകളും കൂടി എടുത്ത തീരുമാനം രാഷ്ട്രീയമല്ല. ഇതിൽ പങ്കെടുത്ത പല സംഘടനകളും രാഷ്ട്രീയമായി പ്രവർത്തിക്കുന്നവരും അല്ല.
സിഎഎ പോലുള്ള വിഷയങ്ങൾ പള്ളികളിൽ ചർച്ച ചെയ്യാമെങ്കിൽ, എന്തുകൊണ്ട് മുസ്‌ലിംകളെ ബാധിക്കുന്ന വിഷയങ്ങൾ പള്ളികളിൽ ചർച്ച ചെയ്തുകൂടാ എന്നാണ് ലീഗ് സൈബർ പോരാളികൾ ഇതിന് മറു ചോദ്യം ഉന്നയിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNuhmankottak%2Fposts%2F1120870431988830&show_text=true&width=500
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvennakkodan.najeeb%2Fposts%2F382880480257863&show_text=true&width=500
ആരോപിക്കപ്പെടുന്ന പോലെ വഖഫ് വിഷയത്തെ ചൊല്ലി മാത്രമല്ല സമരം നടത്തുന്നത്. സ്‌കോളർഷിപ്പ് വിഷയത്തിലും, സി.എ.എ, എൻ.ആർ.സി കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം നിറവേറ്റാതിരിക്കുന്നതിലും, നിയമനങ്ങളിൽ സംവരണ അട്ടിമറി തടയാതിരിക്കുന്നതിലും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉള്ള സെൻട്രൽ സ്‌കോളർഷിപ്പുകൾ മുസ്ലിം വിദ്യാർത്ഥികൾക്ക് അന്യമാക്കപ്പെട്ട നിലപാടിലും, എ.ഐ.പി സ്കൂളുകൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ എടുത്തുമാറ്റിയതിലും, മലബാർ പ്രദേശത്തെ വിദ്യാഭ്യാസ അസൗകര്യങ്ങൾ പരിഹരിക്കപെടാതെ കിടക്കുന്നതിലുമടക്കമുള്ള സർക്കാർ നിലപാടിനെതിരെയാണ് സമരാഹ്വനം നടത്തിയിട്ടുള്ളത്.