തിരുവനന്തപുരം: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. 19 അംഗ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഡിസംബര്‍ എട്ടുമുതല്‍ രാജ്കോട്ടിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. ഡിസംബര്‍ രണ്ടിന് ടീം രാജ്‌കോട്ടിലേക്ക് തിരിക്കും.
എലീറ്റ് ഗ്രൂപ്പ് സിയില്‍ കേരളം ആദ്യ മത്സരത്തിൽ ചണ്ഡിഗഢിനെ നേരിടും. ഡിസംബര്‍ 8ന് ആണ് മത്സരം. പിന്നീട് മധ്യ പ്രദേശ്(9), മഹാരാഷ്ട്ര(11), ചത്തീസ്ഗഢ്(12) ഉത്തരാഖണ്ഡ്(14) എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്റെ മത്സരങ്ങള്‍.
ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), വത്സല്‍ ഗോവിന്ദ്, രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, പി. രാഹുല്‍, അബ്ദുള്‍ ബാസിത്, എസ്. മിഥുന്‍, അക്ഷയ് കെ.സി., വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശ്വര്‍ സുരേഷ്, നിധീഷ് എം.ഡി., ആനന്ദ് ജോസഫ്, ജലജ് സക്സേന,മുഹമ്മദ് അസ്ഹറുദ്ദീന്‍, വിനൂപ് മനോഹരന്‍, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍.