തത്ത്വചിന്തകൻ സ്വാമി വിവേകാനന്ദൻ ക്രിക്കറ്റ് മത്സരത്തിൽ പന്തെറിയുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 1884-ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ഗ്രൗണ്ടിൽ നിന്ന് എടുത്തതാണെന്ന് അവകാശപ്പെടുന്ന ചിത്രം യഥാർത്ഥത്തിൽ മോർഫ് ചെയ്ത് പുറത്തിറക്കിയതാണ്.
വിവേകാനന്ദനെ ക്രിക്കറ്റ് താരമായി അവതരിപ്പിച്ച ചിത്രം നിരവധിയാളുകളാണ് പങ്കുവെച്ചത്. മത്സരത്തിൽ ടൗൺ ക്ലബ് ഓഫ് കൽക്കട്ടയെ പ്രതിനിധീകരിച്ച് സ്വാമി വിവേകാനന്ദൻ എന്നറിയപ്പെടുന്ന നരേന്ദ്രനാഥ് ദത്ത ഏഴ് വിക്കറ്റ് വീഴ്ത്തിയതായും അവകാശവാദങ്ങൾ പറയുന്നു. ഇന്ന് വരെ ഇത്തരത്തിൽ വിവേകാന്ദനെ കാണാത്തതിനാൽ ഏറെ അത്ഭുതോടെയാണ് ആളുകൾ ഇത് ഷെയർ ചെയ്യുന്നത്.
ഫോട്ടോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “അത് 1880-കളുടെ മധ്യത്തിലായിരുന്നു. ഈഡൻ ഗാർഡന്‌സിന് ഏകദേശം 20 വയസ്സായിരുന്നു, അന്നത്തെ ഗ്രൗണ്ടിലെ താമസക്കാരായ കൽക്കട്ട ക്രിക്കറ്റ് ക്ലബ്ബും (സിസിസി), ടൗൺ ക്ലബ്ബും തമ്മിൽ ഒരു മത്സരം നടന്നിരുന്നു. രണ്ടാമത്തേതിനെ പ്രതിനിധീകരിച്ച്, ഒരു നരേന്ദ്രനാഥ് ദത്ത ഏഴ് വിക്കറ്റ് വീഴ്ത്തി. അദ്ദേഹം ക്രിക്കറ്റിനെ പിന്തുടർന്നില്ല, സ്വാമി വിവേകാനന്ദൻ എന്ന മറ്റൊരു പേരിൽ അറിയപ്പെടുന്ന ഒരു ആഗോള വ്യക്തിയായി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് നേരത്തെ പ്രസിദ്ധീകരിച്ച ഒരു ലേഖനം പ്രകാരം ഈ വിവരങ്ങൾ സത്യമാണ്. എന്നാൽ പ്രചരിപ്പിച്ച ഫോട്ടോ വ്യാജമാണ്.
2019 മെയ് 4 ന് പ്രസിദ്ധീകരിച്ച ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖനം അനുസരിച്ച്, സ്വാമി വിവേകാനന്ദൻ ടൗൺ ക്ലബിലെ അംഗവും ശാരീരിക പ്രവർത്തനങ്ങളിൽ തീക്ഷ്ണമായ പങ്കാളിയുമായിരുന്നു. ചിത്രത്തിന്റെ അടിക്കുറിപ്പ് ലേഖനത്തിൽ നിന്ന് എടുത്തതാണ്, “അത് 1880 കളുടെ മധ്യത്തിലായിരുന്നു. ഈഡൻ ഗാർഡന് ഏകദേശം 20 വയസ്സായിരുന്നു, അന്നത്തെ കൽക്കട്ട ക്രിക്കറ്റ് ക്ലബ്ബും (സിസിസി), ടൗൺ ക്ലബ്ബും തമ്മിൽ ഒരു മത്സരം നടന്നിരുന്നു. രണ്ടാമത്തേതിനെ പ്രതിനിധീകരിച്ച് ഒരു നരേന്ദ്രനാഥ് ദത്ത ഏഴ് വിക്കറ്റ് വീഴ്ത്തി. അദ്ദേഹം ക്രിക്കറ്റിനെ പിന്തുടർന്നില്ല, സ്വാമി വിവേകാനന്ദൻ എന്ന മറ്റൊരു പേരിൽ അറിയപ്പെടുന്ന ഒരു ആഗോള വ്യക്തിയായി. ലേഖനം അനുസരിച്ച്, “ബാറ്റിലും പന്തിലുമുള്ള ബഹുമുഖ സന്യാസിയുടെ ധീരതയെക്കുറിച്ച് കൂടുതൽ അറിവില്ലെങ്കിലും, അദ്ദേഹം ടൗൺ ക്ലബിലെ അംഗവും ശാരീരിക പ്രവർത്തനങ്ങളിൽ തീവ്രമായ പങ്കാളിയുമായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഫുട്ബോൾ കളിക്കുകയും സുഹൃത്തുക്കളെ വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. “
എന്നാൽ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിച്ച ഈ റിപ്പോർട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ചുള്ള ചിത്രം വ്യാജമാണ്. മുൻ മുംബൈ ക്രിക്കറ്റ് താരം ശിശിർ ഹട്ടങ്ങാടിയും ഇതേ അടിക്കുറിപ്പോടെ ചിത്രം ട്വീറ്റ് ചെയ്തു.
എന്നാൽ വൈറലായ ചിത്രം മോർഫ് ചെയ്തതാണെന്നും യഥാർത്ഥ ചിത്രം ഇംഗ്ലീഷ് ബൗളർ ഹെഡ്‌ലി വെരിറ്റിയുടേതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2013 ഏപ്രിൽ 9-ന് പ്രസിദ്ധീകരിച്ച ESPN cricinfo ലേഖനത്തിൽ യഥാർത്ഥ ഫോട്ടോയും കണ്ടെത്തി. “ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സ്ലോ ബൗളർമാരിൽ ഒരാളായ” ഹെഡ്‌ലി വെരിറ്റിയുടെ യാത്രയെക്കുറിച്ച് ലേഖനത്തിൽ പറയുന്നുണ്ട്.