കാസർകോട്: കാഞ്ഞങ്ങാട് പരപ്പ കോളിയാറിൽ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്. 50 വയസായിരുന്നു.
രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രഭാകരൻ, സുമ എന്നിവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളിയാർ നാഷണൽ മെറ്റൽസ് ക്വാറിയിലാണ് അപകടം. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടയത്.