തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. എന്നാൽ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദമാക്കാനും സാധ്യത. കേരള, കർണാടക, ലക്ഷ്വദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കൂടാതെ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അതികൃതർ അറിയിച്ചു. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം എത്താൻ 12 മണിക്കൂർ എടുക്കും.
അതേസമയം, മുല്ലപ്പെരിയാർ ഡാമിൻ്റെ കൂടുതൽ സ്പിൽവേ ഷട്ടറുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് കൂടി. അഞ്ച് വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ ശേഷമാണ് മുന്നറിയിപ്പ് നൽകിയതെന്ന് പെരിയാർ തീരവാസികൾ ആരോപിച്ചു. 142 അടിയിൽ ജലമെത്തിയതോയാണ് മുല്ലപ്പെരിയാറിൽ നിന്ന് അധികം ജലമൊഴുക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. ഘട്ടം ഘട്ടമായി 9 ഷട്ടറുകൾ ഉയർത്തി. സെക്കൻറിൽ പുറത്തേക്കൊഴുക്കിയത് 5691.16 ഘനയടി വെള്ളം. ഇതോടെ പെരിയാർ നദിയിൽ ജലനിരപ്പ് നാലടിയിലേറെ ഉയർന്നു.