ഡെസേര്‍ട്ട് സഫാരി ഒരു പൈതൃക പര്യടനം അല്ലെങ്കിലും, അറബികളുടെ ജീവിതം ആസ്വദിക്കാനുള്ള മികച്ച മാര്‍ഗമാണ് മരുഭൂമി സന്ദര്‍ശനം. എന്നിരുന്നാലും, നിങ്ങള്‍ ആദ്യമായി ഒരു ഡെസേര്‍ട്ട് സഫാരി ടൂറിന് പോകുകയാണെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
മരുഭൂമിയിലെ യാത്രകള്‍ എന്നും പ്രത്യേക അനുഭവമാണ് സമ്മാനിക്കാറുള്ളത്. ടൂറിസത്തെ ആശ്രയിക്കുന്ന മിക്ക ഗള്‍ഫ് രാജ്യങ്ങളുടെയും പ്രധാന ആകര്‍ഷണം മിക്കപ്പോഴും ഇവിടുത്തെ ഡെസേര്‍ട്ട് സഫാരികളാണ്.
മരുഭൂമിയിലെ ജീവിതം ആസ്വദിക്കാനുള്ള മികച്ച മാര്‍ഗമാണിത്. തങ്ങളുടെ സംസ്കാരത്തിന്റെയും പാരമ്ബര്യങ്ങളുടെയും സുപ്രധാനവും അവിഭാജ്യ ഘടകവുമായാണ് മിക്ക അറബ് രാജ്യങ്ങളും മരുഭൂമികളെ കണക്കാക്കുന്നത്.
സുഖകരമായാ കാലാവസ്ഥയും ചൂട് അധികം ബാധിക്കാത്തതുമായ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളാണ് ഡെസേര്‍ട്ട് സഫാരിക്ക് ഏറ്റവും അനുയോജ്യമായ സമയം.നിങ്ങള്‍ ഡെസേര്‍ട്ട് സഫാരി ടൂര്‍ ബുക്ക് ചെയ്യുമ്ബോള്‍, സാധാരണ ഗതിയില്‍, ഗതാഗതം ഉള്‍പ്പെടെ എല്ലാം ടൂര്‍ കമ്ബനിയാണ് നോക്കുന്നത്. മരുഭൂമിയിലെ ക്യാമ്ബ് വരെ നിങ്ങളുടെ വസതിയില്‍ നിന്നോ ഹോട്ടല്‍ മുറിയില്‍ നിന്നോ നിങ്ങളെ കൊണ്ടുപോകുന്ന സുഖപ്രദമായ ഗതാഗത സൗകര്യങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
രാവിലെയും വൈകിട്ടും സഫാരി നടത്തുവാനുള്ള സൗകര്യമുണ്ട്. സാധാരണ ഡെസേര്‍ട്ട് സഫാരികള്‍ ഏകദേശം 4-4:30 PM ന് ആരംഭിക്കുകയും രാത്രി 10 അല്ലെങ്കില്‍ 11 വരെ തുടരുകയും ചെയ്യുന്നു. മറുവശത്ത്, ഒറ്റരാത്രിയുടെ ഡെസേര്‍ട്ട് സഫാരികളുടെ കാര്യത്തില്‍, നിങ്ങള്‍ക്ക് രാത്രിയില്‍ ബെഡൂയിന്‍ ശൈലിയിലുള്ള ടെന്റുകളില്‍ തങ്ങാം. ഇത്തരത്തിലുള്ള ഡെസേര്‍ട്ട് സഫാരി പുലര്‍ച്ചെ വരെ തുടരും.
ദുബായിലെ മരുഭൂമിയിലെ മണ്‍കൂനകള്‍ ശരിക്കും ആഹ്ലാദകരമാണ്. നിങ്ങള്‍ മരുഭൂമിയിലെ ക്യാമ്ബില്‍ എത്തിക്കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഒട്ടകത്തില്‍ സവാരി ചെയ്യാനും സാന്‍ഡ് ബോര്‍ഡിംഗില്‍ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കുവാനും സാധിക്കും. നോക്കാനും കഴിയും. മിക്ക ടൂറുകളിലും ക്വാഡ് ബൈക്കിംഗിനൊപ്പം ഡെസേര്‍ട്ട് സഫാരിയും ലഭ്യമാണ്. നിങ്ങള്‍ക്ക് മരുഭൂമിയിലെ സൂര്യാസ്തമയം കാണാനും മനോഹരമായ ഫോട്ടോഗ്രാഫുകള്‍ എടുക്കാനുള്ള മികച്ച അവസരം കൂടിയാണ് ഓരോ ഡെസേര്‍ട്ട് സഫാരിയും.