കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം ന്യായം, മലയാളം, ഹിന്ദി, ചരിത്രം, ഉർദു, ഭരതനാട്യം, മോഹിനിയാട്ടം, വാസ്തുവിദ്യ, ആയുർവേദ, സൈക്കോളജി, തിയറ്റർ എന്നീ വിഭാഗങ്ങളിൽ പ്രഫസർ, അസി. പ്രഫസർ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ പഠന വിഭാഗങ്ങളിലായി 38 ഒഴിവുണ്ട്. പ്രഫസർക്ക് 1,44,200 രൂപ, അസി. പ്രഫസർക്ക് 57,700 രൂപ എന്നിങ്ങനെയാണ് അടിസ്ഥാന ശമ്പളം. പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്രായപരിധിയില്ല. അസി. പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 2021 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രഫസർ തസ്തികയിൽ ജനറൽ വിഭാഗത്തിന് 5000 രൂപയും എസ്.സി/എസ്.ടി/പി.എച്ച് വിഭാഗത്തിന് 1250 രൂപയും അസി. പ്രഫസർ തസ്തികയിൽ ജനറൽ വിഭാഗത്തിന് 3000 രൂപയും എസ്.സി/എസ്.ടി/ പി.എച്ച് വിഭാഗത്തിന് 750 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 24. അപേക്ഷയുടെ പ്രിൻറ് കോപ്പി ഡിസംബർ 31ന് വൈകീട്ട് നാലിന് മുമ്പ് രജിസ്ട്രാർ, ശ്രീ ശങ്കരാചാര്യ യൂനിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ്, കാലടി – 683 574 വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക് www.ssus.ac.in