തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ആരംഭിച്ചു. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ യോഗത്തിന് എത്തിയില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും വിട്ടുനിന്നത്ത് പ്രതിഷേധത്തിൻ്റെ ഭാഗമായെന്നാണ് സൂചന.
അതേസമയം, കെ റെയ്ലിനെതിരെ സമരം ശക്തമാക്കാൻ യുഡിഎഫ് തീരുമാനിച്ചു. കെ റെയിൽ കടന്ന് പോകുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായാണ് സമരം നടത്തുക. 18 ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. അട്ടപ്പാടി ശിശു മരണത്തിലും സമരം നടത്താനാണ് തീരുമാനം.