ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ ശക്തമായതോടെ മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നു. ഈ സാഹചര്യത്തിൽ രാത്രി 11 മുതൽ ഒരു ഷട്ടർ (V4) കൂടെ അധികമായി 0.30 സെന്റീമീറ്റർ ഉയർത്തി.ഈ ഷട്ടർ നേരത്തെ 10 സെന്റീമീറ്റർ ആയിരുന്നു തുറന്നിരുന്നത്. എന്നാൽ രാത്രിയോടെ ഇതും 30 സെന്റീമീറ്ററാക്കി ഉയർത്തി.
ഒരു ഷട്ടർ കൂടി തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിരുന്നു.ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.അതേസമയം മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് വെള്ളം കൊണ്ട് പോയി തുടങ്ങി.സെക്കന്റഡിൽ 900 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.