കോഴിക്കോട്: ദേശീയ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ കേരളത്തെ പരാജയപ്പെടുത്തി മിസോറാം. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മിസോറാം കേരളത്തെ പരാജയപ്പെടുത്തിയത്.
കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
മറ്റൊരു മത്സരത്തിൽ ഒഡീഷ എതിരില്ലാത്ത ഒമ്പതു ഗോളുകള്‍ക്ക് ആന്ധ്രാ പ്രദേശിനെ തകര്‍ത്തു.
കണ്ണൂര്‍ കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂര്‍ എതിരില്ലാത്ത നാല് ഗോളിന് മേഘാലയയെ തോൽപ്പിച്ചു.