പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2020ലെ പദ്മരാജൻ സാഹിത്യ ചലച്ചിത്ര പുരസ്കാരങ്ങൾ 2021 ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വെച്ചാണ് വിതരണം. അതിനോടൊപ്പം നെടുമുടി വേണു അനുസ്മരണവും നടത്തുന്നു. പ്രമുഖ ചലച്ചിത്ര -സാഹിത്യ പ്രതിഭകൾ പരിപാടികളിൽ പങ്കെടുക്കും. ചലച്ചിത്ര പ്രദർശനവും ഉണ്ടാവും. ഭാരത് ഭവൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
പദ്മരാജൻ സാഹിത്യ-ചലച്ചിത്ര പുരസ്കാരം 2020
മികച്ച സംവിധായകൻ; ജിയോ ബേബി, ചിത്രം:ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, 25000രൂപ, ശില്പം, പ്രശസ്തിപത്രം
മികച്ച നോവൽ; മുറിനാവു്,മനോജ് കുറൂർ 20000രൂപ, ശില്പം, പ്രശസ്തിപത്രം
മികച്ച തിരക്കഥ; ജയരാജ് ചിത്രം: ഹാസ്യം 15000രൂപ, ശില്പം, പ്രശസ്തിപത്രം
മികച്ച ചെറുകഥ;, അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും കെ രേഖ 15000രൂപ ശില്പം, പ്രശസ്തിപത്രം