ദത്ത് വിവാദത്തിന് പിന്നാലെ അജിത്തിന് സർക്കാർ ജോലി നൽകണമെന്ന് കാണിച്ച് ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന നിരവധി സാമൂഹ്യപ്രവർത്തകരുടെ നിവേദനം എന്ന് കാണിച്ച് ഇവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തിയുള്ള പോസ്റ്റർ ആണ് പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജ പോസ്റ്റർ ആണ്.
ബി.ആർ.പി ഭാസ്കർ, കെ. സച്ചിദാനന്ദൻ, കെ. അജിത, ഡോ. ജെ ദേവിക, എൻ.പി ചേക്കുട്ടി, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, ശീതൾ ശ്യാം തുടങ്ങി നിരവധിപേർ ഐക്യദാർഢ്യം പ്രകടപ്പിച്ച പോസ്റ്റർ ആണ് പ്രചരിക്കുന്നത്. ഭരണകൂട ഭീകരതയുടെ ഇര, അജിത്തിന് സർക്കാർ ജോലി നൽകുക എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകം. എന്നാൽ ഇത് തെറ്റായി പ്രചരിപ്പിച്ച ഒരു പോസ്റ്റർ ആണ്.
എഡിറ്റ് ചെയ്ത പോസ്റ്റർ സാമൂഹ്യ മാധ്യങ്ങളിലൂടെ നിരവധി പേരാണ് ഷെയർ ചെയ്‍തത്. പ്രധാനമായും ഇടത് സൈബർ ഇടങ്ങളിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. എഡിറ്റ് ചെയ്ത പോസ്റ്റർ താഴെ കാണാം.
‘നീതിക്കായി അനുപമ നടത്തുന്ന സമരത്തിന് പിന്തുണ’ എന്ന പേരിൽ ദത്ത് വിവാദവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഒരു പോസ്റ്റർ ആണ് അതിന്റെ പകുതി ഭാഗം എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. യഥാർത്ഥ പോസ്റ്റർ താഴെ.
യഥാർത്ഥ പോസ്റ്റർ ഡിസൈൻ ചെയ്തത് സാമൂഹ്യ പ്രവർത്തകനും ഡിസൈനറുമായ ഷഫീക് സുബൈദ ഹകീം ആണ്. അദ്ദേഹം തന്നെ വ്യാജ പ്രചാരണത്തിനെതിരെ രംഗത്ത് വന്നു. സമരസമിതിക്ക് വേണ്ടി താൻ ഡിസൈൻ ചെയ്‌ത പോസ്റ്റർ നിലവിൽ അനുപമ നടത്തുന്ന സമരത്തെ പൊളിക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fshafeeksubaidahakkim%2Fposts%2F4527291254006279&show_text=true&width=500
അനുപമക്ക് വേണ്ടിയുള്ള യഥാർത്ഥ പോസ്റ്ററിൽ ഒപ്പു വെച്ച സാമൂഹ്യ പ്രവർത്തകയും സിനിമ താരവുമായ ലാലി പി.എമും എഡിറ്റ് ചെയ്‌ത പോസ്റ്ററിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പോസ്റ്റർ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയവരിൽ ഒരാൾ സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നും കേസിനെ നേരിടാൻ തയ്യാറായി ഇരിക്കണമെന്നും അവർ തന്റെ ഫേസ്ബുക്ക് ഐഡിയിൽ ഇട്ട പോസ്റ്റിൽ പറയുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Flaly.positive%2Fposts%2F4582947845076954&show_text=true&width=500
സംഭവത്തിൽ അനുപമ – അജിത് ഐക്യദാർഢ്യ സമിതി പരാതി നൽകുമെന്നാണ് വിവരം. ഇത്തരം വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നത് പ്രധാനമായും ഇടത് സൈബർ ഇടങ്ങളിൽ നിന്നാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fshafeeksubaidahakkim%2Fposts%2F4527704913964913&show_text=true&width=500